പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സയൻസ് ക്ലബ്ബ്-17
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം |
വിദ്യാലയ മികവിന്റെ മാറ്റ് കൂട്ടുന്നതാണ് എന്നും ക്ലബ്ബുകളുടെ ലക്ഷ്യം.2017 മുതൽ 'ബാർബുൾസ്' എന്ന പേരിലാണ് സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നത്. കുട്ടികളിൽ ശാസ്ത്ര കൗതുകം ഉണർത്തുവാൻ ഉദകുന്ന വിധത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.പ്രവർത്തന മികവിന്റെ അംഗീകാരമായി 2017-18 വർഷത്തെ മികച്ച ശാസ്ത്ര ക്ലബ്ബിനുള്ള സബ് ജില്ല അവാർഡ് ബാർബുൾസ് നേടി. ശാസ്ത്ര വിഷയങ്ങൾ കുട്ടികളുമായി നിരന്തരം സംവദിക്കുന്ന രീതിയിലാണ് ഓരോ വർഷത്തെയും ക്ലബ് പ്രവർത്തനം ആസൂത്രണം ചെയ്യുക. ശാസ്ത്രവുമായി ബന്ധപ്പെട്ട ഓരോ ദിനാചരണങ്ങളും കൊണ്ടാടുന്നതിൽ ക്ലബ് വളരെയധികം ശ്രദ്ധിക്കുന്നു. ഓരോ ദിനാചരണങ്ങളോടനുബന്ധിച്ചും സെമിനാറുകൾ, ക്വിസുകൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, പ്രസംഗ മത്സരം, ഉപന്യാസ മത്സരം തുടങ്ങിയവ വിപുലമായി തന്നെ നടത്തുന്നു. സ്കൂളിലെ ബുള്ളറ്റിൻ ബോർഡ് ശരിയായ രീതിയിൽ വിനിയോഗിച്ച് ശാസ്ത്രവിവരങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുവാൻ ക്ലബ്ബ് ശ്രമിക്കുന്നു. Dr. APJ അബ്ദുൾ കലാം സാറിന്റെ കൂടെ പ്രവർത്തിച്ച ശ്രീ. ഗഫൂർ കൈപ്പുറം അദ്ദേഹത്തിന്റെ കലാം ഓർമ്മകൾ കുട്ടികളുമായി പങ്കുവെച്ചത് അതിലെന്നാണ്. സ്കൂളിലെ ശാസ്ത്ര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് സ്കൂൾ ശാസ്ത്രമേളകൾ തുടർച്ചയായി 10 വർഷവും സബ്ജില്ല ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാഥാനം പരുതൂർ ഹയർ സെക്കന്ററി സ്കൂളിന് അവകാശപ്പെട്ടതാണ്.ശാസ്ത്ര മേളകളിൽ സജീവ സാന്നിധ്യമാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ. സയൻസ് മാഗസിൻ, ശാസ്ത്ര നാടകം എന്നിവ സംസ്ഥാന തലത്തിലും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. Talent Search exam, Inspire Award എന്നിവയിൽ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.ഈ അധ്യയന വർഷം മുതൽ വിജ്ഞാനോത്സവം ആഘോഷിക്കുന്നതിലും ക്ലബ് നല്ല പങ്ക് വഹിക്കുന്നുണ്ട്. ക്ലബ്ബിലെ അംഗങ്ങളിലൂടെ സൂളിലെ കുട്ടികൾക്ക് യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ വിതരണവും നടക്കുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തിൽ സമാധാനത്തിന്റെ സന്ദേശങ്ങളടങ്ങിയ ഹൈഡ്രജൻ ബലൂണുകൾ അന്തരീക്ഷത്തിലേക്ക് പറത്തിയത് ഈ വർഷത്തെയബ് പ്രവർത്തനത്തിന്റെ മിഴിവുറ്റ കാഴ്ചയായിരുന്നു . കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ്ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രനാടകം,പ്രവർത്തനമാതൃക,നിശ്ചല മാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു. 2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് നടത്തിയ യുദ്ധവിരുദ്ധറാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.
|