പരിയാരം യു പി എസ്‍/അക്ഷരവൃക്ഷം/കോവിഡ് 19. ഒരു.അവലോകനം
കോവിഡ് 19. ഒരു.അവലോകനം
വർഷം 2019 മാസം ഡിസംബർ അവസാനകാലം. കൊല്ലം തീരാനായിരിക്കുന്നു. ഒരു പുതുവർഷത്തിലേക്കു കടക്കാനുള്ള സന്തോഷത്തിൽ ഇരിക്കുന്ന ജനങ്ങൾ.ലോകം മുഴുവൻ. പക്ഷേ... ആ സമയത്ത് ഒരു വാർത്ത ലോകം മുഴുവൻ അറിയുന്നു.ചൈന എന്നു പേരുള്ള വലീയ രാജ്യം. ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനം. ചൈനയിലെ വുഹാൻ എന്നു പറയുന്ന പട്ടണം. ആ പട്ടണത്തിൽ മെഡിക്കൽ കോളേജുകൾ നിരവധി സ്ഥാപനങ്ങൾ ഒക്കെ ഉണ്ടു്. പല വിദേശ രാജ്യങ്ങളിൽ നിന്നു. പഠനത്തിന്നു വേണ്ടി വിദ്യാർത്ഥികൾ ഉള്ള വുഹാൻ. ഒരു ദുരന്തം പൊട്ടി പുറപ്പെടുന്നു.വുഹാനിൽ നിന്നു കൊറൊണ എന്ന വൈറസ്. ഈ വ്യാധി അവിടെ പടർന്നു എന്താണീ വൈറസ് പല പഠനങ്ങളും ഗവേഷണങ്ങളും കണ്ടെത്തിയത് കൊറോണ എന്ന വൈറസ്. മനുഷ്യ ശരീരത്തിലേക്ക് പടരുന്നത് മൃഗങ്ങളിൽ നിന്നാണു. മനുഷ്യർക്ക് ഇതിനെ പ്രതിരോധിക്കാനുള്ള കഴിവില്ല. ഇത് മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് അതിവേഗം പടരാനുള്ള ഒരു ക്ഷമത ഉള്ള വൈറസാണ്. ഇതിനെ പ്രതിരോധിക്കാൻ ശാസ്ത്രം പറയുന്നത് ശുചിത്വം പാലിക്കുക. കൈകൾ ഹാന്റ് വാഷ്, സാനിട്ടറൈസർ അഥവാ സോപ്പ് ഉപയോഗിച്ച് ചുരുങ്ങിയത് 20 സെക്കന്റ് കഴുകുക. മാസ്ക് ഉപയോഗിക്കുക ചുമയോ തുമ്മലോ വരുമ്പോൾ മൂക്കും വായും പൊത്തുക. അകലം പാലിക്കുക. മൂക്ക് വായ കണ്ണ് സ്പർശിക്കാതിരിക്കുക. പനി, ജലദോഷം ചുമ, തുമ്മൽ തൊണ്ടവേദന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവനവനെ കുടുംബത്തിൽ നിന്നു ബാക്കി വ്യക്തികളിൽ നിന്നു 14 ദിവസത്തേക്ക് അകറ്റി നിർത്തുക. ഇന്നു ലോകത്തിൽ കൊറോണ വൈറസിനെ ചെറുക്കാൻ എല്ലാ രാജ്യങ്ങളും പല പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടു് ഇതിന്റെ കാരണം ഈ വൈറസിന്നു മരുന്നു കണ്ടു പിടിച്ചില്ല.ഇതിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ സർക്കാർ വളരെ ഫലപ്രദമായ നടപടികൾ എടുത്തിരിക്കുന്നു അതിന്റെ ഭാഗമായി നമ്മൾ കൊറോണ ബാധിച്ച രോഗികളുടെ സംഖ്യ ഫലപ്രദമായി നിയന്ത്രിക്കാൻ ഇത് വരെ പറ്റി അത് കൂടാതെ മരണസംഖ്യ യും ലോകത്തിലെ ബാക്കി രാജ്യങ്ങളെക്കാൾ കുറക്കാൻ പറ്റി രോഗം ഭേദമായിപ്പോകുന്നവർ പോലും നമ്മുടെ കേരളത്തിലാണ് കൂടുതൽ. രണ്ടാം ലോകമഹായുദ്ധത്തിന്നു ശേഷം ലോകത്തിൽ നടക്കുന്ന ചരിത്രപരമായ സംഭവമാണു കൊറോണാ വൈറസ് അഥവാ കോ ഖിഡ് 19 എനിക്കിത്രയേ പറയാനുള്ളൂ. അകലം പാലിക്കൂ ശുചിത്വം പരിപാലിക്കൂ വീട്ടിൽ ഇരിക്കൂ കൊറോണയെ തോല്പിക്കൂ.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം