പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 26064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26064 |
| യൂണിറ്റ് നമ്പർ | LK/2018/26064 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| കൈറ്റ് മെന്റർ 1 | ഷൈജി പാറേക്കാട്ടിൽ |
| കൈറ്റ് മെന്റർ 2 | മധു മരിയ ജോസ് |
| അവസാനം തിരുത്തിയത് | |
| 21-04-2026 | Razeenapz |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ജൂൺ 2025
2025-28 വർഷത്തെ എൽ.കെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ 25-6-25 രാവിലെ 9.30 എച്ച്എസ് ഐ ടി ലാബിൽ നടത്തുകയുണ്ടായി. പ്രസ്തുത പരീക്ഷയിൽ 76 വിദ്യാർത്ഥികൾ പങ്കെടുത്തു. 40 വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാർത്ഥിനികളെയും വിളിച്ചുകൂട്ടി ലിറ്റിൽ കൈറ്റ്സ് ക്ലാസിനെപ്പറ്റിയും യൂണിഫോമിനെക്കുറിച്ചും ഐ ഡി കാർടിനെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങൾ നൽകി. ഇവർക്ക് വേണ്ടിയുള്ള പ്രീലിമിനറി ക്യാമ്പും പി ടി എ മീറ്റിംഗും ഒക്ടോബറിൽ ഉണ്ടാകുമെന്ന് അറിയിച്ചു.
സെപ്റ്റംബർ 2025
2025-28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളുടെ പ്രീലിമിനറി ക്യാമ്പ് 10-9-2025 ബുധനാഴ്ച എച്ച് എസ് ഐ.ടി ലാബിൽ വെച്ച് നടത്തി. മാസ്റ്റർ ട്രൈനർ റസീന ടീച്ചർ പ്രസ്തുത ക്യാമ്പിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. അതിനുശേഷം പ്രസ്തുത ബാച്ചിലെ കുട്ടികളുടെ മാതാപിതാക്കളുടെ മീറ്റിംഗ് അന്നേ ദിവസം ഉച്ചക്ക് ശേഷം നടത്തുകയുണ്ടായി. ബാച്ചിലെ കുട്ടികൾ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും അവർ ക്ലാസിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റസീന ടീച്ചർ വ്യക്തമായി കുട്ടികളോടും മാതാപിതാക്കളോടും പറഞ്ഞു കൊടുക്കുകയുണ്ടായി. സ്ക്രാച്ച്, ആനിമേഷൻ, റോബോട്ടിക്സ് എന്നിവയിൽ ടീച്ചർ ക്ലാസ് നടത്തുകയുണ്ടായി.