പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/സ്പോർട്സ് ക്ലബ്ബ്
ജന്മസിദ്ധമായ മികച്ച കായിക ശേഷിയുള്ള കുട്ടികളാൽ സമ്പന്നമാണ് പത്തിയൂർ പ്രദേശം. കാലാകാലങ്ങളായി വിവിധ കായിക മേഖലകളിൽ മികച്ച പ്രകടനം ജില്ലാ,സംസ്ഥാന തലങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിവരുന്നു. മുൻവർഷങ്ങളിൽ നീന്തൽ,ഫുട്ബോൾ, അത്‌ലറ്റിക്സ് എന്നിവയിൽ ജില്ലാതലത്തിൽ കിരീടം നേടുവാൻ സാധിച്ചിട്ടുണ്ട്.
2019 അധ്യായന വർഷം മുതൽ സ്കൂളിൽ പുതിയതായി യോഗ,ഹോക്കി എന്നിവ കൂടി ആരംഭിച്ചു. നിലവിൽ ഹോക്കി, ഫുട്ബോൾ,അത്‌ലറ്റിക്സ്,യോഗ എന്നിവയിൽ ശാസ്ത്രീയമായ പരിശീലനം നൽകി വരുന്നു.
കായിക മേള
67 ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി.
11 കുട്ടികൾ ജില്ലാ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു.
67 സംസ്ഥാന കായിക മേളയിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് പങ്കെടുത്തു.
67 ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടി.
9 കുട്ടികൾ ജില്ലാ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു.
67 സംസ്ഥാന കായിക മേളയിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് പങ്കെടുത്തു.
ആദ്യമായി ആലപ്പുഴ ജില്ലാ സംസ്ഥാന മത്സരത്തിൽ സെമി ഫൈനലിൽ പ്രവേശിച്ചു. നാലാം സ്ഥാനം നേടി.
പത്തിയൂർ സ്കൂളിലെ മുബീന അൻസാർ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
റിസർവ് ലിസ്റ്റിൽ അനാമിക ശ്രീകുമാർ ഇടം നേടി.
സംസ്ഥാന കായിക മേളയിൽ promising player ആയി ആദിത്യ സുനിലിനെ തിരഞ്ഞെടുത്തു.