പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം
ദുരിതപ്പെയ്ത്തുമായി മഴ കോരിച്ചൊരിഞ്ഞപ്പോൾ കുഞ്ഞു മക്കളുടെ കളി ചിരികൾ ഉയരേണ്ട വിദ്യാലയ മുറ്റത്ത് നെടുവീർപ്പുകളുയർന്നു.വീടുകളിൽ വെള്ളം കയറിയതിനാൽ സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി. ക്യാമ്പ് പിന്നീട് പിരിച്ചുവിട്ട് ജൂൺ 9-ാം തീയതിയാണ് സ്കൂൾ പ്രവേശനോത്സവം നടന്നത്.ആഹ്ലാദവും ആഘോഷവും ഒട്ടും കുറക്കാതെ നവാഗതരായ കുട്ടികളെ സഹർഷം വരവേറ്റു. തോരണങ്ങളും ,അലങ്കാരങ്ങളും കൊണ്ട് ക്യാമ്പസ് വർണാഭമാക്കി. വിവിധ ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ യൂണിഫോമിൽ പുതിയ കുട്ടികൾക്ക് സ്നേഹപ്പൂക്കൾ നല്കി സ്വാഗതമോതി.തുടർന്ന് നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.എൽ.ഉഷ മുഖ്യാതിഥിയായി.
SMC ചെയർമാൻ ശ്രീ.ജി.ഹരികുമാർ അദ്ധ്യക്ഷനായി. പ്രഥമാധ്യാപിക ശ്രീമതി. ഡാർലി പോൾ സ്വാഗതം പറഞ്ഞു. SMC വൈസ് ചെയർമാൻ ശ്രീ. വിശ്വലാൽ ,ബീന.കെ. എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 21 വിദ്യാർത്ഥികളെ അനുമോദിച്ചു.
കൂടാതെ USS ,NMMSE സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.തുടർന്ന് കരീലക്കുള്ളര പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.നിസാർ പൊന്നാരത്ത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ലഹരി വിരുദ്ധ ബോധവല്ക്കരണക്ലാസ് നടത്തി.സ്ക്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പായസവിതരണം നടത്തി.ചടങ്ങിന് സീനിയർ അസിസ്റ്റൻ്റ് സിമ്മി.കെ.എൽ നന്ദി രേഖപ്പെടുത്തി.
മാതൃഭൂമിയും കോമച്ചേത്ത് രാമചന്ദ്രൻ നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങളും ചേർന്ന് നടപ്പാക്കുന്ന മധുരം മലയാളം പദ്ധതി സാമൂഹിക പ്രവർത്തകൻ ശ്രീ പ്രഭാഷ് പാലാഴി എച്ച് എം ഡാർലി പോളിന് നൽകി ഉദ്ഘാടനം ചെയ്തു .എസ് എം സി വൈസ് ചെയർമാൻ എസ് വിശ്വലാൽ, പത്തിയൂർ വിശ്വൻ രാമാനന്ദൻ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതിദിനാഘോഷം
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഈ വർഷത്തെ പഞ്ചായത്ത് തല ഫലവൃക്ഷതൈ നടീൽ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽ ഉഷ ഉദ്ഘാടനം നടത്തി .വൈസ് പ്രസിഡന്റ് ശ്രീ മനു ചെല്ലപ്പൻ അധ്യക്ഷനായിരുന്നു .പത്തിയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങ് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വർണ്ണാഭമായി മാറി.
വായനാദിനം
ജൂൺ 19 വായനദിന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ കെ ജി സന്തോഷ് നടത്തി.
വായനദിന സന്ദേശം നൽകിയത് ശ്രീ പത്തിയൂർ വിശ്വൻ ആയിരുന്നു .ഇതിനോട് അനുബന്ധിച്ചു
വിവിധ പ്രവർത്തനങ്ങൾ നടന്നു.
വായന മത്സരം (മലയാളം, ഇംഗ്ലീഷ് )
വായനദിന പോസ്റ്റർ (ഇംഗ്ലീഷ്, മലയാളം )
വായനദിന പ്രശ്നോത്തരി
ആസ്വാദനക്കുറിപ്പ് മത്സരം
മലയാളപ്രസംഗം
വായനാദിന പ്രശ്നോത്തരി മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയത് 10 ബി യിലെ സപര്യ എസ് ആണ്.യുപി വിഭാഗത്തിൽ നിന്നും ആറു ബി യിലെ കാർത്തിക് രഞ്ജിത്ത് ഒന്നാം സ്ഥാനം നേടി. വായനാമത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയത് 8B യിലെ ഫർഹത് ഹസീന ആണ്.
വായന മാസാചരണത്തിന്റെ ഭാഗമായി എന്നും ഉച്ചക്ക് വിവിധ സാഹിത്യ രചനകൾ കുട്ടികൾ പരിചയപ്പെടുത്തുന്നു. ഇതുകൂടാതെ വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ലഹരിവിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തിൽ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിനെ സമ്പൂർണ്ണ പുകയില വിരുദ്ധ വിദ്യാലയമായി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ ജി സന്തോഷ് പ്രഖ്യാപിച്ചു.അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഗവ:പത്തിയൂർ പഞ്ചായത്ത് ഹൈസ്ക്കൂളും അമൃത L - മാർട്ടും സംയുക്തമായി കൂട്ടയോട്ടം 'മെഗാ മാരത്തോൺ - 2025 ' സംഘടിപ്പിച്ചു.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടി പത്തിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽ.ഉഷ ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ SMC ചെയർമാൻ ജി.ഹരികുമാർ അധ്യക്ഷനായി. പ്രഥമാധ്യാപിക ഡാർലി പോൾ സ്വാഗതം പറഞ്ഞു.
കായംകുളം എക്സൈസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ലഹരി വിരുദ്ധ സന്ദേശം നല്കി. കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ കുമാർ ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ് നയിച്ചു.പുകയില വിരുദ്ധ വിദ്യാലയത്തിൻ്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി.സന്തോഷ് നിർവ്വഹിച്ചു. പത്തിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് ,രമേശൻ എന്നിവർ ആശംസകളർപ്പിച്ചു. ലഹരി ബോധവല്ക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
തുടർന്ന് സ്കൂൾ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ മെഗാ മാരത്തോൺ സംഘടിപ്പിച്ചു.പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൽ. ഉഷ , സുനിൽ കുമാർ എന്നിവർ ചേർന്ന് മെഗാ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ സ്പോർട്സ് താരങ്ങൾ മാരത്തോണിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻ്റ് സിമ്മി. കെ.എൽ നന്ദി രേഖപ്പെടുത്തി.
ഹിരോഷിമ നാഗസാക്കി ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രസംഗമത്സരം നടത്തി. കൂടാതെ സ്പെഷ്യൽ അസ്സംബ്ലി രാവിലെ നടത്തപ്പെടുകയുണ്ടയി. അസ്സംബ്ലിക്ക് എച്ച്.എം നേതൃത്വം നൽകി. അസ്സംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ദിവസത്തിന്റെ പ്രാധാന്യം, യുദ്ധവിരുദ്ധ സന്ദേശം എന്നിവ നൽകുകയുണ്ടായി. കൂടാതെ യുദ്ധവിരുദ്ധതയുടെ പ്രതീകമായ സഡാകോ കൊക്കുകളെ പറത്തുകയുണ്ടായി. സഡാക്കൊ സസുക്കി എന്ന കുട്ടി ആരായിരുന്നു എന്ന് മനസ്സിലാക്കി കൊടുക്കുകയും അവളുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി തെളിയ്ക്കുുകയും ചെയ്തു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ അസ്സംബ്ലിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. ഇനി ഒരു യുദ്ധം ലോകമാനവരാശിക്ക് ദോഷമാണെന്ന ചിന്ത കുട്ടികൾക്ക് ബഹുമാനപ്പെട്ട എച്ച്.എം നൽകി കൊണ്ട് അസ്സംബ്ലി അവസാനിപ്പിച്ചു.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ചു സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ അസ്സെംബ്ലിയും അനുബന്ധ പ്രവർത്തനങ്ങളും നടന്നു.
ലൈഫ് സ്കിൽ എഡ്യൂക്കേഷൻ ബോധവൽക്കരണ ക്ലാസ്
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 8/8/2025 വെള്ളിയാഴ്ച ലൈഫ് സ്കിൽ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സൂര്യ സുരേഷ് (കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ജൻഡർ റിസോഴ്സ് സെന്റർ, മുതുകുളം ബ്ലോക്ക്)ക്ലാസ് നയിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ആഗസ്റ്റ് 14ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ കൃത്യത പാലിച്ച് നടത്തുകയുണ്ടായി .അന്നേദിവസം തന്നെ 9ബിയിലെ അദ്വൈത് പിയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു .
-
election
ഓണഘോഷം
ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ 2025 ഓണപ്പരുപാടികൾ
ജില്ലാപഞ്ചായത്ത് അംഗം ശ്രീ കെ ജി സന്തോഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ജി ഹരുകുമാർ അധ്യക്ഷനായി.HM മിസ് ഡാർലി പോൾ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക ബീന കെ ആശംസ പറഞ്ഞു. ഓണത്തെക്കുറിച്ച് ബഹുമാനപെട്ട കിരൺ സാർ ആശയങ്ങൾ നൽകി. പൂക്കളം ഇടൽ,തിരുവാതിര,കസേരകളി,മാവേലി വരവ്,നാരങ്ങ സ്പൂൺ എന്നിവ മാത്രമല്ല വിഭവസമൃദ്ധമായ ഓണ സദ്യ,കുട്ടികളുടെ ഓണപ്പാട്ടുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
-
maveli
സ്കൂളിലെ പൂന്തോട്ടം
-
school garden flowers
-
school garden flowers
സ്കൂൾ കലോത്സവം
-
swaralaya
-
swaralaya
ശാസ്ത്ര മേള
-
science fair
-
science fair
-
science fair
ക്രീയേറ്റീവ് കോർണർ ഉദ്ഘാടനം
സ്കൂളിലെ ക്രീയേറ്റീവ് ലാബ് ന്റെ ഉദ്ഘാടനം ഒക്ടോബർ 13 ന് എച്ച് എം നടത്തി. യു പി യിലെ മക്കൾക്കായുള്ള ലാബിൽ ക്ലാസ്സ് എടുക്കാനായി കുസാറ്റ് ലെ പരിശീലകയായ ഹർഷാഞ്‌ജലി വന്നു. വളരെ ലളിതമായിട്ടാണ് .എൽ ഇ ഡി ബൾബ് നിർമ്മാണം പഠിപ്പിച്ചത്.അദ്ധ്യാപികമാരായ ബിന്ദു വി, ശ്രീലേഖ, ബുഷ്‌റ എന്നിവർ ക്ലാസ്സ് എടുക്കുന്നതിനായി സഹായിച്ചു.
-
creative corner
-
creative corner
-
creative corner
സ്കൂൾ സോഷ്യൽ സർവീസ് - സ്കീം ബാഗ് നിർമ്മാണം.
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തനമായി തുണി ബാഗ് നിർമാണം നടത്തി. ഒക്ടോബർ 30ന് സ്കൂളിലെ ക്ലബ് അംഗങ്ങൾക്ക് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിയത്.
-
bag making
-
bag making