നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്നേഹ സംഗമം 2019
-
സ്നേഹ സംഗമം
-
സ്നേഹ സംഗമം
സ്നേഹ സംഗമം 2019:
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്പാർക്, ജെ ആർ സി, സ്കൗട്ട്, ഗൈഡ്സ്, എസ്പിസി എന്നിവയുടെ സഹകരണത്തോടെ ഗൃഹാങ്കണ സ്നേഹ സംഗമം നടത്തി. സ്കൂളിന്റെ പരിസര പ്രദേശത്തെ 500 വീടുകളിൽ ഓണം ബക്രീദ് ആഘോഷം ഒരുക്കിയായിരുന്നു പരിപാടി നടത്തിയത്. മന്ത്രി ടി.പി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പാഠ്യ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ യാഥാർത്ഥ്യമാക്കുന്നത്, ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ഇടപെടലുകളിലൂടെയാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.