ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ ഹൈസ്കൂൾ വള്ളംകുളം/നാഷണൽ കേഡറ്റ് കോപ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

24-25 വർഷത്തെ എൻസിസി പ്രവർത്തനങ്ങൾ ജൂൺമാസം മുതൽ ആരംഭിച്ചു 2024-25 വർഷത്തെ പുതിയ ജെ.ഡി ,ജെ ഡബ്ലിയു കേഡറ്റുകളെ 15(K) ബറ്റാലിയനിൽ നിന്ന് പി ഐ സ്റ്റാഫ് എത്തി നിശ്ചിത മാനദണ്ഡത്തിൽ സെലക്ഷൻ നടത്തി 24 കേഡറ്റുകളെ തെരഞ്ഞെടുപ്പ് പരീക്ഷയുടെയും കായിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ എൻറോൾ ചെയ്തു. സ്കൂളിലെ പ്രസ്തുത വർഷത്തെ എല്ലാ ദിനാചരണങ്ങളും NCCയുടെ നേതൃത്വത്തിൽ ആഘോഷിച്ചു .കുട്ടികളുടെ പരേഡുകൾ നവംബർ മാസത്തിൽ ആരംഭിക്കുകയും ജനുവരി മാസം അവസാനിക്കുകയും ചെയ്തു 9 ക്ലാസിലെ എൻസിസി കുട്ടികളുടെ എസർട്ടിഫിക്കറ്റ് എക്സാം 2025 ജനുവരി 11 ,12 തീയതികളിൽ ബദനിഅക്കാദമിയിൽ വച്ച് നടത്തപ്പെട്ടു .സ്കൂളിലെ എൻ ടി സി കേഡറ്റ് ട്രെയിനിങ് ഓഫീസർ ഗൗതം മുരളീധരൻ ട്രെയിനിങ്ങിന്റെ ഭാഗമായി നാഗ്പൂർ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നും രണ്ടുമാസത്തെ ആർമി പരിശീലനത്തിന് ശേഷം എൻസിസി തേർഡ് ഓഫീസറായി ചാർജ് എടുത്തു