നല്ലപാഠം പ്രവർത്തനങ്ങൾ
പ്രളയം തകർത്ത അസമിന് കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിലെ നല്ലപാഠം കുഞ്ഞുമനസുകളുടെ സഹായഹസ്തം
ബുക്ക് , പഠനോപകരണങ്ങൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ പിറമാടം ബസേലിയോസ് പൗലോസ് കോളേജ് എൻ.എസ് .എസ് യൂണിറ്റിന് കൈമാറി. ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, കുട്ടികളും അധ്യാപകരും കൊണ്ടുവന്ന സാധനങ്ങൾ കോളേജ് എൻ.എസ് . എസ് കോഡിനേറ്റർ എയ്ഞ്ചൽ നെവിൻ ഏറ്റുവാങ്ങി രക്ഷാകർതൃ സെമിനാർ നല്ലപാഠം നേതൃത്വത്തിൽ ഞങ്ങൾ കുട്ടികൾക്കൊപ്പം രക്ഷകർതൃ ബോധവത്കരണ സെമിനാർ നടന്നു. കാരിത്താസ് ഇന്ത്യ സംസ്ഥാന കോഡിനേറ്റർ സിബി പൗലോസ് അവതരണം നടത്തി.പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷനായി. വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ.പ്രഭകുമാർ കൗൺസിലർ ലിനു മാത്യു , ഹണി റെജി ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ, ടി.വി. മായ, മനോജ് നാരായണൻ, ജെസി ജോൺ തുടങ്ങിയവർ സംസാരിച്ചു.
കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ ഡോക്ടേടേഴ്സ് ഡേ.
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണം ഡോ.ജാസ്മിൻ സാം ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ നല്ലപാഠം കുട്ടികൾ ആശംസകാർഡുകളും പൂക്കളും നൽകി ഡോ. ജാസ്മിനെ സ്വീകരിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളും, മഴക്കാല രോഗങ്ങളെക്കുറിച്ചുമുള്ള ക്ലാസുകളും, സെമിനാർ, പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു. പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് നാരായണൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്ആർ.വത്സല ദേവി, സി.പി.രാജശേഖരൻ,റോയി ഫിലിപ്പ് , ടി.വി. മായ, ജെസി ജോൺ, കൺവീനർ ബിസ്മി ശശി തുടങ്ങിയവർ സംസാരിച്ചു.
പ്ലാസ്റ്റിക്കിനെതിരെ നല്ലപാഠം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്കാരം
പ്ലാസ്റ്റിക്കിനെതിരെ നല്ലപാഠം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് ഹലോ സേവ് എർത്ത് ഫൗണ്ടേഷൻ സംസ്ഥാന അവാർഡ് ലഭിച്ചു. ബോബി ചെമ്മണ്ണൂരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
യോഗാ ദിനം
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ യോഗ പരിശീലനം നടത്തി.യോഗ ട്രെയ്നർ മായ ജോണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ
കുര്യാക്കോസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി,മനോജ് നാരായണൻ, ബിന്ദു കെ സണ്ണി, ബിസ്മി ശശി, തുടങ്ങിയവർ സംസാരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക്
കൂത്താട്ടുകുളം ഗവ.സ്കൂളിലെ കുഞ്ഞു കൈകൾ സമാഹരിച്ചത് അര ലക്ഷം രൂപ.
പിറന്നാളിന് സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്ക അപ്പാടെ കുടഞ്ഞിട്ട് നല്ലപാഠം പ്രവർത്തകൻ യദുദേവ് ബിനിൽ. യദു തുടങ്ങി വച്ച മാതൃക യോടെ കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് നാൽപ്പതി ഒരായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപ.അച്ഛൻ ദിവസവും നൽകുന്ന ചില്ലറത്തുട്ടുകൾ ശേഖരിച്ചുവെച്ച കുടുക്കയിലെ ആയിരം രൂപയോളമാണ് യദു സ്കൂളിൽ നടന്ന കർഷക ദിനാചരണ വേദിയിൽ വച്ച് ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവിയെ ഏൽപ്പിച്ചത് . നന്മയിലേക്ക് വിത്തെറിഞ്ഞ് പൊന്നും ചിങ്ങത്തെ വരവേൽക്കാമെന്ന കാർഷിക ക്ലബ്ബിന്റെയും സ്കൂൾ പി.ടി.എ യുടെയും തീരുമാനത്തെ കുട്ടികളും,രക്ഷിതാക്കളും അധ്യാപകരമടങ്ങുന്ന സംഘം നെഞ്ചേറ്റുകയായിരുന്നു.പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അധ്യക്ഷനായി.
ചന്ദ്രനിൽ പോയവർ ഒത്തുചേർന്ന് കൂത്താട്ടുകുളത്ത് ചാന്ദ്രോത്സവം ചന്ദ്രനിലിറങ്ങിയ ബഹിരാകാശ സഞ്ചാരി നീലാംസ്ട്രോങ്ങ് മുതൽ ഡേവിഡ് സ്കോർട്ടുവരെയുള്ള ശാസ്ത്രജ്ഞൻമാരുടെ ചന്ദ്രാനുഭവ വിവരണവും, ഗ്രഹങ്ങളുടെ വേഷങ്ങളണിഞ്ഞ നാടകങ്ങളിലൂടെയും ചാന്ദ്രദിനാചരണത്തെ ശ്രദ്ധേയമാക്കി കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ.ചന്ദ്രനിലിറങ്ങിയ 12 സഞ്ചാരികളായി അരങ്ങത്തും ക്ലാസ് മുറികളിലുമെത്തിയ കുട്ടികൾ ഓരോ കാലഘട്ടത്തെയും ചന്ദ്രപരിവേഷണ വിശേഷങ്ങൾ പങ്കുവച്ചു.ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യനുംകഥാപാത്രങ്ങളായി രംഗത്തെത്തിയ നാടകവും ശാത്ര അറിവുകൾ ലളിതമായി വിനിമയം ചെയ്യുന്നതായി.