ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19- നെ അതിജീവിക്കണമെന്ന ആഗ്രഹം നമ്മളോരോരുത്തരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. രണ്ട് പ്രളയവും അതിനുപിന്നാലെ വന്ന നിപ വൈറസിനെയും അതിജീവിച്ചതു പോലെ ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്ക് സാധിക്കും.

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സി വിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം ,കോവിഡ് 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം , ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

കോവിഡ് 19 എന്ന മഹാമാരിയെ ഭൂഗോളത്തിൽ നിന്നും തുരത്തിയെറിയാൻ ലോകം തന്നെ ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഈ സാഹചര്യത്തിൽ അതിർത്തി അടച്ചിൽ, സാങ്കേതിക ഉപകരണങ്ങളുടെ അഭാവം, ആശുപത്രികളുടെ എണ്ണക്കുറവ് എന്നിവ വൻ വെല്ലുവിളികളാണ് ഉയർത്തുന്നത്. കോവിഡ് പ്രതിരോധത്തിനായി സർക്കാരും ആരോഗ്യ പ്രവർത്തകരും സുസജ്ജ സാഹചര്യത്തിൽ തൻ്റെ തായ സഹകരണത്തോടെയും കരുതലോടെയും കൂടി പങ്കാളിയാകുമെന്ന് ഉറപ്പു വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു പ്രത്യാശിക്കുന്നു.

ചികിത്സ

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ

  • പരിസരശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് എങ്കിലും വൃത്തിയായി കഴുകണം.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
  • കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക് , വായ , തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
  • പനി, ജലദോഷം ,എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്


തുടർച്ചയായി രണ്ട് പ്രളയം തകർത്തെറിഞ്ഞതിൻ്റെ പരുക്കുകളിൽ നിന്ന് കേരളം മുക്തമായി വരുമ്പോഴാണ് കോവിഡ് 19 കണ്ണീരിൻ്റെ വല വീശിയിരിക്കുന്നത്. കൊടുംകാട്ടിൽ തീപ്പൊരി വീണപോലെ കൊറോണ വൈറസ് ജനങ്ങൾക്കിടയിലേക്ക് എത്തുമ്പോൾ അത് പടരാൻ അനുകൂലമല്ലാത്ത സാഹചര്യമൊരുക്കുകയാണ് നമ്മുടെ ലക്ഷ്യം. കേരളത്തിൽ മാത്രമല്ല ലോകത്തിൻ്റെ നാനാഭാഗത്തേക്കും പരക്കപ്പെട്ട കോവിഡ് 19 ജനങ്ങളുടെ ജീവനെടുക്കുന്നതിൽ ഉല്ലാസം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഈ വൈറസ് .

ഈ മഹാമാരിയെ ഭൂഗോളത്തിൽ നിന്നും തുരത്താൻ നാം ഓരോരുത്തരും ശ്രമിക്കുക . ആ ശ്രമം വിജയിക്കട്ടെ..................


Anagha K V
10 I ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം