തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണമൂലം ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
   കൊറോണമൂലം ഒരു അവധിക്കാലം  

അപ്രതീക്ഷിതമായി വന്ന എന്റെ അവധിക്കാലം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. എന്തെല്ലാം ആഗ്രഹങ്ങൾ ആയിരുന്നു ഞാൻ അവധിക്കാലത്തേക്ക്‌ മാറ്റിവെച്ചത്? എന്റെ ജന്മദിനത്തിന് പുത്തനുടുപ്പും കേക്കും വാങ്ങി നന്നായി ആഘോഷിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം ..പിന്നെ അവധിക്കാലം ഉല്ലാസകരം ആക്കാൻ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോകണമെന്നും അയലത്തെ കൂട്ടുകാർക്കൊപ്പം കളിക്കണം എന്നുമെല്ലാം എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു . എന്റെ അമ്മയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം നന്നായി അടിച്ചു പൊളിക്കാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു .പക്ഷേ ലോകം മുഴുവൻ ഭീതി പടർത്തിയ കൊറോണ എന്ന വൈറസ് രോഗം കാരണം എന്റെ ആഗ്രഹങ്ങൾ ഒന്നും സാധിക്കാതെ ആയി. ഒരു ദിവസം ഞങ്ങൾ ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കൊറോണ എന്ന ഒരു പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് നാളെ മുതൽ നിങ്ങൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ല എന്ന് ടീച്ചർ വന്നു പറഞ്ഞത്. ഇത് കേട്ടതും ഞങ്ങൾ തുള്ളിച്ചാടാൻ തുടങ്ങി ഈ മഹാമാരി കാരണം പരീക്ഷകൾ ഒഴിവാക്കിയപ്പോഴും ഞങ്ങൾക്ക് സന്തോഷമായിരുന്നു .എന്നാൽ കാര്യങ്ങൾ വഷളായതിനെത്തുടർന്ന് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾക്ക് വീടിന് വെളിയിൽ ഇറങ്ങാൻ കഴിയാതെയായി .ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കി .വിനോദസഞ്ചാരകേന്ദ്രങ്ങളും കടകളും എല്ലാം അടച്ചിട്ടു. ആർക്കും എങ്ങോട്ടും പോകാനാകാതെ വീടിനുള്ളിൽ തന്നെ ഇരിക്കേണ്ട അവസ്ഥ വന്നു .എങ്കിലും കൊറോണ ബാധിച്ച് ലോകം മുഴുവൻ ലക്ഷക്കണക്കിന് ആൾക്കാർ മരിച്ചു വീണു കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ലോക് ഡൗൺ ,ബ്രേക്ക് ദി ചെയിൻ പോലെയുള്ള സർക്കാർ പ്രോഗ്രാമുകൾ എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല. ഇതിനു പൂർണ പിന്തുണ ഏകാൻ ഞങ്ങളെല്ലാവരും ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്നു .ഇടക്കിടെ ഞങ്ങൾ കൈകൾ സോപ്പിട്ട് കഴുകുന്നുമുണ്ട് ഇത്രയുംഭയാനകമായ ഈ സാഹചര്യത്തിൽ എന്റെ ആഗ്രഹങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ മഹാവ്യാധിയെ ഈ ലോകത്തു നിന്നു തന്നെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം എന്ന് മാത്രമാണ് ഇപ്പോൾ എന്റെ ഒരേയൊരാഗ്രഹം.

ആവണികൃഷ്ണ
3 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം