തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ നവലോകം

Schoolwiki സംരംഭത്തിൽ നിന്ന്
നവലോകം


 എന്തു സുന്ദരം ഈ ഭൂമി
  നിരനിരയായി ഒരു കുന്നുകളും
 മധു നുകരും കരിവണ്ടുകളും
 വർണ്ണം വിതറും ശലഭവും
 കളകളമോതും കിളികളും
 മാവിൻകൊമ്പിലെ അണ്ണാനും
 ഇത് സുന്ദര സൗഹൃദ ഭൂമി
 പുണ്യ പുരാതന ഭൂമി
 കാക്കണം എന്നും ഈ നാട്
 സ്നേഹത്തോടെ കാണേണം
 വ്യക്തി ശുചിത്വം പാലിച്ചും
 പരിസരം എന്നും ശുചിയാക്കി
 നല്ലൊരു നാടിന് നന്മയ്ക്കായി
 നിലനിൽക്കാൻ ആയി പോരാടാം
 
 

വൈഗ.പി.കെ
3 B തലമുണ്ട എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത