തലപ്പാടി എൽപിഎസ്/എന്റെ ഗ്രാമം
കോട്ടയം നഗരത്തിൽ നിന്ന് 5 കീ.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമവും നഗരവും ഇടകലർന്ന പ്രദേശമാണ് പുതുപ്പള്ളി. 1938-ലെ പുതുപ്പള്ളി വെടിവപ്പ് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. ഇന്ത്യ യിലെ പ്രധാന റബർ ഗവേഷണ കേന്ദ്രം ഇവിടെയാണ്. പുതുപ്പള്ളി എന്ന പേരിന് കാരണമായി പറയപ്പെടുന്നത് ഇവിടെയുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയാണ്. ഇവിടെ നടക്കുന്ന പെരുന്നാൾ പ്രസിദ്ധമാണ്. പുതുപ്പള്ളിയ്ക്കടുത്തുള്ള വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രവും പ്രസിദ്ധമാണ്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദേശവും മണ്ഡലവും പുതുപ്പള്ളിയാണ്.