ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റുഡൻറ് പോലീസ് കേഡറ്റ്
![](/images/thumb/7/7a/Cadets.jpg/300px-Cadets.jpg)
![](/images/thumb/7/7f/Dvmnnmhss_maranalloor.jpg/300px-Dvmnnmhss_maranalloor.jpg)
![](/images/thumb/1/13/Spc_school_inaguration.jpg/300px-Spc_school_inaguration.jpg)
![](/images/thumb/9/97/Tv_challenge.jpg/300px-Tv_challenge.jpg)
![](/images/thumb/b/b1/Flood_2018.jpg/300px-Flood_2018.jpg)
![](/images/thumb/7/7f/Flood_relief2019.jpg/300px-Flood_relief2019.jpg)
![](/images/thumb/6/60/14_nov%281%29.jpg/300px-14_nov%281%29.jpg)
മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്സിൻെറ യശസ്സിന് തിളക്കം കൂട്ടി കൊണ്ട് 20 -11- 2014 ന് അന്നത്തെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല സ്കൂൾ എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പൗരബോധവും ത്യാഗമനോഭാവവും സേവനസന്നദ്ധതയും സാമൂഹ്യപ്രതിബദ്ധതയും ജനാധിപത്യ മൂല്യങ്ങൾ ഉൾകൊണ്ട് നിയമവ്യവസ്ഥയെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഗവൺമെൻറ് എസ്.പി.സി ആരംഭിച്ചത് .ആ ലക്ഷ്യം നിറവേറ്റുന്ന ധാരാളം പ്രവർത്തനങ്ങൾ ഈ കാലയളവിൽ നടപ്പിലാക്കാൻ നമ്മുടെ എസ്.പി.സി യൂണിറ്റിന് സാധിച്ചു .നമ്മുടെ ഒരു വിദ്യാർഥിക്ക് കരൾമാറ്റ ശസ്ത്രക്രിയ്ക്ക് 3.25 ലക്ഷം രൂപ സമാഹരിച്ച് നൽകാൻ നമ്മുടെ യൂണിറ്റിന് സാധിച്ചു . അതുപോലെ രണ്ട് പ്രളയ കാലത്തും ജനങ്ങളെ ആവുംവിധം സഹായിക്കുന്നതിന് എസ്.പി.സി യൂണിറ്റ് സന്നദ്ധമായിരുന്നു.കോവിഡ് കാലത്ത് ഒരു വയറൂട്ടാം എന്ന പദ്ധതി മാറനല്ലൂർ,മൈലച്ചൽ പഞ്ചായത്തുകളിൽ നടപ്പിലാക്കി എസ്.പി.സി യൂണിറ്റ് ഐ.ജി ശ്രീ വിജയൻ ഐപിഎസി ൻെറ പ്രശംസ നേടി. തുടർച്ചയായി എല്ലാ വർഷവും സംസ്ഥാന സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ് മുതലായവയിൽ പങ്കെടുക്കാൻ നമ്മുടെ കേഡറ്റുകൾക്ക് സാധിച്ചു. വിവിധ ക്യാമ്പുകളിൽ കേഡറ്റുകൾക്ക് സ്വയംപര്യാപ്തതയും ആത്മവിശ്വാസവും നൽകുന്നതിന് സാധിച്ചു .അതുപോലെ വിവിധ ബോധവൽക്കരണ പരിപാടികൾ കേഡറ്റുകൾക്ക് മാത്രമല്ല ജനങ്ങൾക്കും അവബോധം സൃഷ്ടിക്കാൻ സഹായിച്ചു.കോവിഡ് മഹാമാരി കനത്ത പ്രഹരം ഏൽപ്പിക്കൂന്ന ഈ കാലയളവിലും എസ്.പി.സി അതിൻെറ ജൈത്രയാത്ര തുടരുന്നു......