ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ്

      മാറനല്ലൂർ ദേശചരിത്രം
     
ഹിസ്റ്ററി എന്നാൽ വിജ്ഞാന ഗവേഷണം എന്നർത്ഥം .ഹിസ്റ്ററി കഴിഞ്ഞ കാലത്തിലേക്കുള്ള കടന്നുചെല്ലലണ് .നാം പലപ്പോഴും മനസ്സിലാക്കുന്ന  ചരിത്രങ്ങൾ ബൃഹത് സാന്നിധ്യങ്ങളുടെ  പ്രതിപാദ്യങ്ങളാണ് .എന്നാൽ ഈ സാന്നിധ്യ ങ്ങളുടെ  വേരോട്ടംവ്യക്തമാക്കുമാറ് സൂക്ഷമതലത്തിലുള്ള ലഘു സാന്നിധ്യ പഠനങ്ങളാണ് പ്രാദേശിക ചരിത്ര പഠനം .ഇവിടെ പ്രതിപാദിക്കുന്നത് തലസ്ഥാന നഗരത്തിൽ നിന്ന് 18 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന 8 ഡിഗ്രി വടക്കും 77 ഡിഗ്രി കിഴക്ക് അക്ഷാംശരേഖ സ്ഥാനമുള്ള മാറനല്ലൂറി നെ കുറിച്ചാണ് .1953 നിലവിൽ വന്ന കാർഷിക പാരമ്പര്യമുള്ള ഈ ഗ്രാമം കുറ്റിക്കാടുകളും ചരിവുകളും താഴ്വരകളും നിറഞ്ഞതാണ് ഭൂപ്രകൃതി ഉറപ്പുള്ള ചുവന്ന പാരും ചരൽ നിറഞ്ഞ മണ്ണുുമാണിവിടെ.916 ഹെക്ടറിലുള്ള തെങ്ങാണ് മുഖ്യകൃഷി .അഗസ്ത്യമലയിൽ നിന്നും ഉൽഭവിക്കുന്ന നെയ്യാറും അതിൻറെ വലതുകര കനാൽ പ്രദേശത്തെ പ്രധാനമായുംജലസംരക്ഷണം ആക്കുന്നത് .

സമ്പന്നമായ ദേശീയ ചരിത്രമാണ് മാറനല്ലൂരിന്. ഇവിടെ വസിച്ച ദ്രാവിഡരാണ്ആദ്യമായി വ്യക്തമായ ചികിത്സാക്രമം അവതരിപ്പിച്ചത് .ആയി ഭരണകാലത്ത് വെൺനല്ലൂർ എന്നറിയപ്പെട്ട മാറനല്ലൂർ, മാറയൻ ചടയൻ ഊര് സ്ഥാപിച്ചതോടെ മാറനല്ലൂർ അറിയപ്പെട്ടു തുടങ്ങി .ചടയനും മകൻ കരുനന്തനും ചേർന്ന് സ്ഥാപിച്ച അരിവിയൂർ കോട്ട വളരെ പ്രാധാന്യമേറിയ ചരിത്ര സവിശേഷതയാണ്. അരിവിയൂർ അക്കാലത്തെ പ്രധാന സെെനിക സങ്കേതമായിരുന്നു അരിവിയൂർ കോട്ടനിന്ന പ്രദേശം ഇന്ന് കോട്ടമുകൾ എന്നറിയപ്പെടുന്നു .പാണ്ഡ്യാക്രമണ ഫലമായി പിന്നീട് ഈകോട്ട നശിച്ചു.ആറാം നൂറ്റാണ്ടിലെ ഉദയമായ ബുദ്ധമത സ്വാധീനത്തിന് ഉദാഹരണമാണ് പുന്നാവൂർ അരുവിക്കര ധർമ്മശാസ്താ ക്ഷേത്രം .കൃഷ്ണശിലയിൽ നിർമ്മിച്ച ക്ഷേത്രത്തിൽ ഗജപൃഷഠാകൃതബൂദ്ധശെെലിയിലീണ് നിർമ്മാണം.

                    കാലങ്ങൾക്കപ്പൂറംമാനുഷികമൂല്യങ്ങൾ ക്കായുള്ള  ലഹളകൾ നടന്ന മണ്ണാമിത്.കേരള ചരിത്രത്തിലെ വളരെ പ്രധാന്യമേറിയ വിദ്യാഭ്യാസ അവകാശ സമരമായ ഊരുട്ടമ്പലം ലഹള നടന്നതിവിടെയാണ്.1907ൽ പുറം ജാതിക്കാർക്കനുവദിച്ച വിദ്യാഭ്യാസ അവകാശങ്ങപ്രമാണങ്ങൾ നടപ്പാക്കാതെ വന്നതോടെ 1913 നടന്ന കാർഷിക ലഹളയുടെ രണ്ടാം പതിപ്പാണ് 1915ലെ ഊരൂട്ടമ്പലം ലഹള .വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിൽ നിന്ന് വിദ്യാഭ്യാസ അവകാശമായി ലക്ഷ്യം മാറി എന്നത് പ്രധാനം.പാതി കത്തികരിഞ്ഞ ബെഞ്ച് ഊരൂട്ടമ്പലം ലഹളയുടെ അനുസ്മരണാർത്ഥം ഗവൺമെൻറ് യുപിസ്കൂൾ ഊരൂട്ടമ്പലത്തിൽ സംരക്ഷിച്ചിട്ടുണ്ട്. ഗുരുവിനെയും അയ്യങ്കാളിയും പോലുള്ളവർ ഇവിടെ നട്ടുവളർത്തിയ സമത്വശാസ്ത്രബോധ വിത്തുകൾ  സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ പോരാടാൻ ഇന്ത്യയെ പ്രാപ്തമാക്കി.ജനജീവിതത്തിൽ തെക്കേഅറ്റത്തെ തനതായ മലയാളഭാഷ  പദഘടന എകീകരിക്കപ്പെട്ടതോടെ അന്യം നിന്നു.വില്ലടിച്ചാൻ പാട്ട് പോലുള്ള
നാടൻ കലകളുടെ ആദ്യകാല സാമൂഹിക ആക്രമണത്തിൽ ഉൾപ്പെട്ട കൃഷിയും കന്നുകാലി മേഖലയിൽ സജീവ തൊഴിൽ മേഖലകളായ 29ന് എന്ന് പരിശോധിക്കുമ്പോൾ ധാരാളം നിഗമനങ്ങളിൽ എത്താൻ കഴിയും ഏതാനും പ്രദേശങ്ങൾ ചേർത്താണ് മാറനല്ലൂർ ആയി അറിയപ്പെടുന്ന ഈ മേഖലയിൽ പ്രധാനമായിരുന്നു എന്നതിൻറെ സൂചനയാണോ കുളശ്ശേരി കൽമണ്ഡപം ഇതിനുദാഹരണമായി നിലവിൽ 200 വർഷത്തെ പഴക്കം തോൽപ്പിക്കുന്ന തൂണുകളിൽ എഴുത്തുകൾ എഴുത്തുകൾ ക്ഷേത്രദർശന ഭാഗമായി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ പണികഴിപ്പിച്ചതാണ് ജനജീവിതം കൃഷിയുമായി ബന്ധപ്പെടുക ജനങ്ങൾ അവരുടെ പരമ്പരാഗത സംസ്കാരം കേട്ടിട്ടുള്ള ചരിത്ര കാലങ്ങളിൽ നിന്ന് മാറി എന്നിട്ടും വികസനം പ്രാബല്യം ആയെങ്കിലും ജീവിതമെന്നും ആരാധക അവസ്ഥയിലാണ് ഭൂപ്രകൃതിയും കൃഷിയും ജനജീവിതവും അഭേദ്യമായി ബന്ധപ്പെടുന്നു