ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ഞാൻ കോവിഡ് 19
ഞാൻ കോവിഡ് 19
ഞാൻ കോവിഡ് 19 . കൊറോണ എന്നും വിളിക്കാറുണ്ട്. എന്റെ കൂട്ടുകാരനാണ് നിപ്പ . അവൻ പറഞ്ഞു കേരളത്തെ നശിപ്പിക്കാൻ എനിക്കു തന്നെ കഴിഞ്ഞിട്ടില്ല ;പിന്നെയല്ലേ നിനക്ക്? കഴിയില്ല ; നിന്നെക്കാൾ ശക്തിയുണ്ടവൾക്ക് .ഞാനവനെ വെല്ലുവിളിച്ചു. "നീയല്ല ഞാൻ " എന്നാൽ ഇപ്പോൾ ഞാനറിയുന്നു;നിങ്ങൾ, കേരളീയർ എന്നെക്കാൾ വില്ലൻമാരാണ്. എന്നെ എങ്ങനെ തുരത്താമെന്ന് മറ്റാരെക്കാളും പഠിച്ചറിഞ്ഞ വർ ! ഞാൻ വന്നത് ചൈനയിലെ വുഹാനിൽ നിന്നാണ്. അവിടെനിന്ന് അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇറാൻ, ഇന്ത്യ ഇങ്ങനെ ലോകത്തിന്റെ എല്ലാ മൂലയിലുമെത്തി. അങ്ങനെ ഈ കൊച്ചു കേരളത്തിലും... എവിടെഎത്തിയപ്പോൾ എല്ലാ ജനങ്ങളും ജാഗരൂകരായി നിൽക്കുകയാണ് ,എന്നെ പ്രതിരോധിക്കാൻ . എനിക്കിവിടെ ഇവിടെ ജീവിക്കാൻ കഴിയുന്നില്ല .എന്നെ ലോക്കിട്ടു പൂട്ടിയിരിക്കുകയാണ് . ഞാൻ പോവുകയാണ് മറ്റെവിടെയെങ്കിലും അഭയം ലഭിക്കുമോ എന്നറിയാൻ ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ