ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ദിനാചരണങ്ങൾ/കൂടുതലറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ ദിനവും കുട്ടികൾക്ക് ഓരോ പുതിയ അറിവുകൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ  ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ  കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങളുടെ നടത്തിവരുന്നു.

ലോകപരിസ്ഥിതി ദിനം

2021 ജൂണ് 5 ലോക പരിസ്ഥിതി ദിനം അധ്യാപകരും വിദ്യാർത്ഥികളും വളരെ വിപുലമായ രീതിയിൽ ആചരിച്ചു .'പരിസ്ഥിതിദിന സന്ദേശവും കൃഷി അറിവും' എന്ന വിഷയത്തിൽ ദേശീയ കാർഷിക ജൈവവൈവിധ്യ  ബോർഡിൻറെ   കൃഷിക്കാരനുള്ള  അവാർഡ് നേടിയ ഷാജി കേദാരം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകി. വിദ്യാലയത്തിലെ ബയോളജി അധ്യാപകനായ അഷ്ക്ക൪ സാറിൻറെ  നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു.

വായനവാരാചരണം

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2021 ജൂണ് 19ന് വായനാ ദിനാചരണം ഉദ്ഘാടനം ഗവേഷകനും  ഗ്രന്ഥകാരനും അധ്യാപകനുമായ ഡോക്ടർ ബാവ കെ പാലുകുന്ന്  നിർവഹിച്ചു. സ്കൂളിലെ മലയാളം അധ്യാപിക റംല ടീച്ചർ   സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച പരിപാടിയിൽ അധ്യക്ഷനായി ജോയിൻ സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ ,സ്കൂൾ ഹെഡ്മാസ്റ്റർ മൊയ്തു സാർ, എസ് ആർ ജി കൺവീനർ  എം പി മുസ്തഫ  സ്റ്റാഫ് സെക്രട്ടറി ശ്രീജ പി എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാർഥികൾ വിവിധ ഭാഷകളിൽ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം

WOVHSS മുട്ടിൽ സ്കൂളിൽ  ബയോളജി അധ്യാപകനായ അഷ്കർ സാറിൻറെ നേതൃത്വത്തിൽ 2021 ജൂണ് 26ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു.' ജീവിതമാണ് ലഹരി 'എന്ന സന്ദേശം നൽകിക്കൊണ്ട് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു .കൃത്യം 9 മണിക്ക് ഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൽജലീൽ സർ പതാക ഉയർത്തി. ശേഷം മൊയ്തു സാർ, പിടിഎ പ്രസിഡൻറ് മുസ്തഫ എൻ, ആര്യ ടീച്ചർ , വി എച്ച് എസ് ഈ പ്രിൻസിപ്പൽ ബിനു മോൾ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. തോമസ് മാസ്റ്ററുടെ സ്വാതന്ത്ര്യദിന സന്ദേശം അടങ്ങുന്ന വീഡിയോ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക യും ചെയ്തു.

ഓണാഘോഷം

കോവിഡ മഹാമാരിയുടെ ഫലമായി വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് പുത്തനുണർവേകി കൊണ്ട് 'ഓണാഘോഷം 2021 22' എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. വളരെ ആവേശത്തോടെ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. വിദ്യാലയത്തിലെ ആർട്ട് ക്ലബ്ബിൻറെ കീഴിലും ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

അദ്ധ്യാപക ദിനം

2021 സെപ്റ്റംബ൪ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ തന്നെ അധ്യാപകരായി ക്ലാസെടുത്തു .ഏറ്റവും മികച്ച ക്ലാസ്സുകൾ എടുത്ത 10 വിദ്യാർത്ഥികൾക്ക് സമ്മാനം  നൽകാനും തീരുമാനിച്ചു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ  ദിനത്തിൻറെ  ഭാഗമായി  സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം ശാസ്ത്ര പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി.

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ക്വിസ് നടത്തി.

കേരളപ്പിറവി ദിനം

നവംബർ 1 കേരളപ്പിറവി ദിനത്തിൽ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങി.അതിൻറെ മുന്നോടിയായി ഓരോ ക്ലാസ് റൂമുകളും അലങ്കരിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് റൂമുകളിലെ ബെഞ്ചുകളും ഡെസ്ക്കുകളും എല്ലാം പെയിൻറ് അടിച്ചു മനോഹരം ആക്കി. കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ വരുന്ന വഴികളിലും ക്ലാസ് റൂമുകളിലും ഒട്ടിച്ചു . കോവിഡ നിയമങ്ങൾ പാലിച്ചു കൊണ്ടാണോ കുട്ടികൾ സ്കൂളിലേക്ക് വരുന്നത് എന്ന് അറിയാൻ  നിരീക്ഷണത്തിനായി എസ് പി സി ,എൻസിസി, സ്കൗട്ട് ഗൈഡ്, ജെ ആർ സി  എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ചുമതല നൽകി