ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

ഞങ്ങളുടെ സയൻസ് ക്ലബ്ബ് കുട്ടികളെ പ്രകൃതിയുമായി ചേർത്ത്, കൂടുതൽ നല്ലവശങ്ങൾ സ്വാംശീകരിച്ച്  അവരിൽ എത്തിക്കണം എന്ന് ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ ആണ് നടത്തുവാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നത്.ഊർജ്ജനഷ്ടം കുറയ്ക്കുക, ഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉൾപ്പെടുത്തുക, ഭക്ഷണത്തിൽ പോഷകങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, അടുക്കളയിലെ ആസിഡും ആൽക്കലി കളും എങ്ങനെ തിരിച്ചറിഞ്ഞ് ഭക്ഷണം ക്രമീകരിക്കാം, സംയോജിത കൃഷിയുടെ ഗുണങ്ങൾ,ഗ്രാഫ്റ്റിംഗ്,ബഡ്ഡിംഗ്, ലയറിംഗ് ഇങ്ങനെ  നിരവധി ആശയങ്ങൾ കുട്ടികളിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ നല്കുന്നു.രക്ഷകർത്താക്കളും പലതരത്തിലുള്ള സഹായസഹകരണങ്ങൾ നൽകുന്നുണ്ട്.


കോറോണ കാലത്ത് നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബസിച്ച് നടത്തിയ വൃക്ഷതൈ വിതരണം


സയൻസ് ക്വിസ് മത്സരങ്ങൾ, മേളകൾ,ഇൻസ്പയർ അവാർഡ്, ബാലശാസ്ത്ര കോൺഗ്രസ് തുടങ്ങി എല്ലാ  മത്സരങ്ങളിലും ഞങ്ങളുടെ കുട്ടിശാത്രഞ്ജർ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി വരുന്നു.സമൂഹത്തോടുള്ള അവബോധം കുട്ടികളിൽ വളർത്താൻ സയൻസ് ക്ലബ്ബ് സഹായകം ആണ്.

ദേശീയ ശാസ്ത്ര ദിനംHS വിഭാഗം ക്വിസ് മത്സര വിജയികൾ

1st.. Arjun. P. Shibu (9D) 2nd.. Annapoorni. S. Narayanan (8D) 3rd.. Adwaith. S (9D)