ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻറെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻറെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്ന് കണ്ണുതുറന്നു നോക്കുന്ന ആർക്കും മനസ്സിലാകുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിൻറെയും കാഴ്ചപ്പാടിൻറെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിലത്തിൽ വലിച്ചെറിയുക, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരൻറെ പറമ്പിലേക്കെറിയുക, സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുക എന്നതെല്ലാം മലയാളി തൻറെ കപട സാംസ്കാരിക മൂല്യബോധത്തിൻറെ തെളിവ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ “മാലിന്യ കേരളം“ എന്ന ബഹുമതിക്ക് നാം അർഹരാകുകയില്ലേ? ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. വികസനത്തിനായുള്ള വ്യഗ്രതയിൽ തൻറെ ചുറ്റുപാടുകൾ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും നാം അറിയുന്നില്ലാ. ഭൂമിയിലെ നിലനിൽപ്പ് പോലും അപകടത്തിലാക്കുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. ശുചിത്വം എന്നാൽ എന്ത്? വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. മനുഷ്യർ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയും ഉണ്ട്. ശുചിത്വമില്ലായ്മ ഒരു ഗൗരവ പ്രശ്നമായി നമുക്ക് തോന്നുന്നില്ല. ശുചിത്വമില്ലായ്മ പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ പരിഹാരത്തിന് നാം ഓരോരുത്തരും ശ്രമിക്കുകതന്നെവേണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം