ജോസഫ് മുണ്ടശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി

മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു ജോസഫ് മുണ്ടശ്ശേരി. സ്വതന്ത്രകേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു[1]. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്.

ജീവിതരേഖ

തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ചു. കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

അദ്ധ്യാപന പദവികൾ

1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളേജ് അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ പ്രധാനാദ്ധ്യാപകനായും കേരള സർവകലാശാല, മദ്രാസ് സർവ്വകലാശാല എന്നിവയിൽ സെനറ്റ് അംഗമായും മദ്രാസ് ഗവർണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.


കൊച്ചി രാജ്യ പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. അർത്തൂക്കരയിൽനിന്ന് 1948 ൽ അദ്ദേഹം നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായി 1954-ൽ‍ തെരഞ്ഞെടുക്കപ്പെട്ടു[2].

1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ൽ മണലൂർ നിയമസഭാമണ്ഡലത്തിൽ നിന്നു ഒന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയിൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു 1970-ൽ തൃശ്ശൂർ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ[3] തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി.


പുരസ്കാരങ്ങൾ

കൊച്ചി രാജാവ് അദ്ദേഹത്തിന് “സാഹിത്യ കുശലൻ“ എന്ന ബഹുമതി സമ്മാനിച്ചു. 1973 ൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ൽ സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ്ലഭിച്ചു.


ഏറെക്കാലം രോഗബാധിതനായിരുന്ന അദ്ദേഹം 74-ആം വയസ്സിൽ 1977 ഒക്ടോബർ 25 നു അന്തരിച്ചു.

മുണ്ടശ്ശേരിയുടെ കൃതികൾ

നോവലുകൾ

  • പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത്

സാഹിത്യ വിമർശനം

കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായനശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത - ഒരു പഠനം, വള്ളത്തോളിന്റെ കവിത - ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രയാണം, പാശ്ചാത്യ. സാഹിത്യ സമീക്ഷ

ചെറുകഥകൾ

സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ്

യാത്രാവിവരണങ്ങൾ

  • ഒറ്റനോട്ടത്തിൽ,
  • ചൈന മുന്നോട്ട്

ആത്മകഥ

കൊഴിഞ്ഞ ഇലകൾ (ഭാഗം 1, 2)

അവലംബം

  1. Publications, Division (in ml). Yojana January 2021 (Malayalam)(Special Edition): A Development Monthly. Publications Division Ministry of Information & Broadcasting. p. 41. https://books.google.com.sa/books?id=v7YSEAAAQBAJ&pg=PA41. 
  2. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2088 വരിയിൽ : attempt to index field '?' (a nil value)
  3. Division, Publications (in ml). Yojana January 2021 (Malayalam)(Special Edition): A Development Monthly. Publications Division Ministry of Information & Broadcasting. https://books.google.com.sa/books?id=v7YSEAAAQBAJ&pg=PA15. 

വിജ്ഞാനകോശം, 1971 പതിപ്പ്

"https://schoolwiki.in/index.php?title=ജോസഫ്_മുണ്ടശ്ശേരി&oldid=1836720" എന്ന താളിൽനിന്ന് ശേഖരിച്ചത്