ജെ.ബി.എസ് മലഞ്ചിറ്റി/ചരിത്രം
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നതിന് മുൻപ് 1941 -42 കാലഘട്ടത്തിൽ കുത്തനൂരിലെ പിന്നോക്ക പ്രദേശമായ മലഞ്ചിറ്റിയിൽ ഇന്നത്തെ സ്കൂൾ മാനേജർ ആയ പൊന്നാത്ത് ശ്രീ വാസുദേവൻ മാഷിന്റെ അമ്മാവനായ ശ്രീ കണ്ണനുണ്ണി നായർ ഒരു വിദ്യാലയം സ്ഥാപിച്ചു .എന്നാൽ ഇദ്ദേഹം ഈ സ്കൂൾ ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്നു .ശേഷം വാസുദേവൻ മാഷുടെ വേറൊരു അമ്മാവൻ 1945 ഇൽ മറ്റൊരു സ്ഥലത്തു ഈ വിദ്യാലയം താത്കാലികമായി തുടങ്ങി .1953 ഇൽ വാസുദേവൻ മാഷ് ട്രെയിനിങ് കഴിഞ്ഞു ഈ വിദ്യാലയത്തിൽ ചേർന്നതോടെ വിദ്യാലയത്തിന്റെ മാനേജ്മന്റ് വാസുദേവൻ മാഷിന് കൈമാറി .
1953 ൽ അദ്ദേഹം സ്കൂൾ ഏറ്റെടുക്കുമ്പോൾ ഇവിടെ 68 കുട്ടികളാണ് പഠിച്ചിരുന്നത് .1973 ആയപ്പോഴേക്കും 288 കുട്ടികളും 8 അദ്ധ്യാപകരും ഉൾക്കൊള്ളുന്ന ഒരു വിദ്യാലയമായി മാറി .അന്ന് മുതൽ ഈ വിദ്യാലയത്തെ ഒരു up സ്കൂൾ ആക്കി മാറ്റാൻ ശ്രമം നടത്തിയെങ്കിലും അത് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല .