ജിയുപിഎസ് പറക്കളായി/അക്ഷരവൃക്ഷം/ വിശ്വാസ വഞ്ചന

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വാസ വഞ്ചന


ഒരിക്കൽ ഒരിടത്തു കാടിനോട് ചേർന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു .കാടു കഴിഞ്ഞായിരുന്നു പട്ടണം .കാട്ടിലാണെങ്കിൽ നിറയെ വന്യ മൃഗങ്ങളും .പട്ടണങ്ങളിൽ ജീവിച്ചു മടുത്തവരഗ്രാമത്തിൽ വന്നു താമസിക്കുക പതിവായിരുന്നു .അങ്ങനെ ഒരുനാൾ ഒരച്ഛനും അമ്മയും മകനും ഗ്രാമത്തിലേക്ക് വരികയായിരുന്നു. നേരം വൈകിയാണ് അവർ പുറപെട്ടത്.പട്ടണത്തിൽനിന്നും വളരെ ദൂരത്തിലായിരുന്നു കാട് .അവർ വൈകി ദൂരെ നിന്നും വന്നത് കൊണ്ട് വണ്ടിയിലെ ഇന്ധനം തീർന്നുപോയി .തിരിച്ചു പോകാനോ മുന്നോട്ട് പോകാനോ കഴിയാതെ അവർ ആ കാട്ടിൽകുടുങ്ങി .നേരം ഇരുട്ടിയത്കൊന്ദ് എവിടെയെങ്കിലും തങ്ങാം എന്ന് കരുതിയവർ ചന്ദ്രൻറെ ചെറിയ അരണ്ട വെളിച്ചതിൽ മുന്നോട്ട് നീങ്ങി .പെട്ടെന്നാണ് അത് സംഭവിച്ചത് .ഒരു സിംഹം അവരുടെ മുന്നിലേക്ക് ചാടി വീണു .അവർ തിരിഞ്ഞോടി .സിംഹവും അവരുടെ പിന്നാലെ ഓടി .പെട്ടെന്നയാൾ ഭാര്യയോട് പറഞ്ഞു “നീ മകനെയും കൊണ്ട് ഓടിക്കോ “ .എന്നിട്ട് അയാൾ അവിടെ നിന്നു. സിംഹം അയാളെ കൊന്നു തിന്നു .ശേഷം കാട്ടിലേക്ക് മടങ്ങി .ഓടി തളർന്ന അമ്മ കുഞ്ഞിനെ മടിയിൽ വച്ച് ഒരു മരച്ചുവട്ടിലിരുന്നു .പെട്ടെന്ന് ഒരു പാവം കരടി അത് വഴി വന്നു .അമ്മ സ്തംഭിച്ചു നിന്നുപോയി .അപ്പോൾ കരടി പറഞ്ഞു “ പേടിക്കേണ്ട ഞാൻ ഒരു പാവമാണ് .എൻറെ മകനെ തെരഞ്ഞു നടക്കുകയാണ് .അവനെ രാവിലെ മുതൽ കാണാനില്ല .” “നാട്ടിലേക്കു പോകാൻ ഞങ്ങളെ സഹായിക്കാമോ ? “ സ്ത്രീ ചോദിച്ചു . “അതിനെന്താ ഞാൻ സഹായിക്കാം .പക്ഷെ രാവിലെ മാത്രമേ നമുക്ക് പോകാൻ സാധിക്കു .സിംഹവും പുലിയും കാട്ടനായ്ക്കളും തക്കം പാർത്തിരിക്കുകയാണ് .രാവിലെ വരെ നിങ്ങൾക്ക് എന്റെ ഗുഹയിൽ തങ്ങാം .” കരടി പറഞ്ഞു .” വളരെ നന്ദി “അവർ പറഞ്ഞു .എ അമ്മയെയും മകനെയും കരടി മുതുകിൽ കയറ്റി അതിൻറെ ഗുഹയിലേക്ക് പോയി .വഴി മധ്യേ ഒരു മാൻ കൂട്ടത്തെ അവർ കണ്ടു .മാൻ തലവൻ ചോദിച്ചു “ കരടിയമ്മേ ഇവരൊക്കെ ആരാണ് ? “ ഇവർ കാട്ടിൽ കുടുങ്ങിയതാണ് .ഞാൻ സഹായിക്കാമെന്ന് പറഞ്ഞു .” കരടിയമ്മ പറഞ്ഞു . ഒരു ചെറിയ മാൻക്കുട്ടി ഇടയ്ക്ക് പറഞ്ഞു .” ഇവരെ വിശ്വസിക്കരുത്. മനുഷ്യരെല്ലാം ചതിയാന്മാർ ആണ് “ ഇവരെ വിശ്വസിക്കാം “ കരടിയമ്മ പറഞ്ഞു അങ്ങനെ അവർ ഗുഹയിലെത്തി .നേരം വെളുത്തു.അവർ യാത്ര തുടങ്ങി .കുറെ ദൂരം പിന്നിട്ടപ്പോൾ അവർ നാടിനടുതെത്തി..അമ്മക്കരടി പറഞ്ഞു “പൊയ്കോളൂ “ അപ്പോഴാണ് മനുഷ്യസ്ത്രീക്ക് ഒരു കാര്യം ഓർമ്മ വന്നത് .കരടിതുകലിനു നാട്ടിൽ നല്ല വിലയാണ് . പെട്ടെന്ന് ആ അമ്മ നാട്ടുകാരെ വിളിച്ചുകൂട്ടി ,കരടി അന്ധാളിച്ചു നിന്നു.പെട്ടെന്ന് കരടി മനുഷ്യ സ്ത്രീയെ മാന്തി ഓടി രക്ഷപെട്ടു .വഴി മദ്ധ്യേ ഇന്നലെ കണ്ട മാൻ കൂട്ടത്തെകണ്ടു .കാര്യങ്ങളെല്ലാം പറഞ്ഞു .” ആരെയും വിശ്വസിക്കരുത് .എല്ലാവരും ചതിയന്മാരാണ് .”കരടി പറഞ്ഞു

ശ്രീനന്ദ
6 A ജിയുപിഎസ് പറക്കളായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ