ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഉയർത്തെഴുന്നേല്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയർത്തെഴുന്നേല്പ്



മായ അവൾ മൂന്നാം ക്ലാസിൽ പഠിക്കുന്നു. കുട്ടികളെല്ലാം സന്തോഷത്തിലാണ്. കാരണം സ്കൂളിൽ വാർഷികത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഡാൻസ് പ്രാക്ടീസും പാട്ടുമൊക്കെയായി ആഘോഷം തന്നെ. അവരുടെ സന്തോഷം അധിക  നേരം ഉണ്ടായിരുന്നില്ല. കാരണം കൊറോണ വൈറസ് ലോകമാകെ പടരുന്നതു കൊണ്ട്  നാളെ മുതൽ സ്കൂളുകൾക്ക് എല്ലാം അവധി ആയിരിക്കുമെന്ന് ടീച്ചർ ക്ലാസിൽ പറഞ്ഞു. വാർഷിക പരീക്ഷ ഇല്ലെന്ന് അറിഞ്ഞ മായയ്ക്ക്  അല്പം സന്തോഷം ഉണ്ടായെങ്കിലും കൂട്ടുകാരെ പിരിയാൻ അവൾക്ക് വിഷമം ഉണ്ടായിരുന്നു. വീട്ടിലെത്തിയ മായ കാർട്ടൂൺ ചാനൽ കണ്ടു. അവളറിയാതെ റിമോട്ടിൽ  അവളുടെ കൈ അമർന്നു. അപ്പോൾ ഒരു മാമൻ എന്തൊക്കെയോ പറയുന്നത് കേട്ടു. വീട്ടിൽനിന്ന് പുറത്തിറങ്ങരുത്, സാമൂഹിക അകലം പാലിക്കണം, എന്നൊക്കെയാണ് പറയുന്നത്.   അവൾ അടുക്കളയിലേക്ക് ഓടിച്ചെന്ന് അമ്മയോട് കാര്യം തിരക്കി. അപ്പോൾ അമ്മ പറഞ്ഞു കൊറോണ എന്ന മഹാമാരി ഈ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണെന്ന്. അന്നുമുതൽ അവൾ ടിവി കാണാനും പത്രം വായിക്കാനും ഒക്കെ തുടങ്ങി. അവൾ കൊറോണാ വൈറസിനെ കുറിച്ച് മനസ്സിലാക്കി. ഒരുനാൾ അവളുടെ അച്ഛൻ വിദേശത്തുനിന്നു വന്നു. അച്ഛനുവേണ്ടി വീട്ടിൽ  ഒരു മുറി പ്രത്യേകം തയ്യാറാക്കി വച്ചു.
മായയുടെ അച്ഛൻ വീട്ടിൽ ആരെയും കാണാതെ ആ മുറിയിൽ തന്നെ കഴിഞ്ഞു. ഒരു ദിവസം രാവിലെ മായയുടെ അച്ഛന് പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. അവർ അച്ഛനെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്ടർ പറഞ്ഞു അച്ഛന് കോവിഡ്  ആണെന്ന്. ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, വീടും പരിസരവും ശുചിയാക്കണം, അകലം പാലിക്കണം എന്നൊക്കെ. ഞങ്ങൾ അതെല്ലാം അനുസരിച്ചു. ഒരു മാസത്തോളം അച്ഛൻ ആശുപത്രിയിലായി. മായയ്ക്ക് അച്ഛനെ കാണാത്തതിൽ വിഷമം തോന്നി. ചികിത്സയ്ക്കുശേഷം അച്ഛനെ വീട്ടിലേക്ക് വരാൻ അനുവദിച്ചു. മായയ്ക്ക് സന്തോഷമായി. ഡോക്ടർ പറഞ്ഞതനുസരിച്ച് പ്രവർത്തിച്ചതിനാൽ മായയുടെ വീട്ടിൽ മറ്റാർക്കും തന്നെ വൈറസ് പിടിപെട്ടതുമില്ല.


പാർവൺ എസ് നായർ
3 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം