ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ് എസ് തട്ടക്കുഴ/വാർഷികോഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർഷികം

ഈ വർഷത്തെ സ്കൂൾ വാർഷികം 2024 ജനുവരി 25ന് വർണ്ണപകിട്ടോടെ ആഘോഷിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ രാജീവ് ടി ആർ അധ്യക്ഷത വഹിച്ചു. ശ്രീമതി സുലൈഷ സലീം, ശ്രീമതി ജിൻസി സാജൻ തുടങ്ങിയ ജനപ്രതിനിധികളുടെ മഹനീയ സാന്നിധ്യവും തദവസരത്തിൽ ഉണ്ടായിരുന്നു. സംസ്ഥാന ജില്ലാ ഉപജില്ല മേളകളിൽ വിജയികൾക്ക് അനുമോദനവും നൽകി. തുടർന്ന് 'ചിലമ്പ് 2024' കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷത്തെ മിഴിവുള്ളതാക്കി.