ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== ഹരിപ്പാട്  ==

ആശാൻസ്മാരകം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്  ഹരിപ്പാട് 

അരിപ്പാട് അല്ലെങ്കിൽ "ഹരിഗീതപുരം" എന്നതിൽ നിന്നാണ് ഹരിപ്പാടിന് ഈ പേര് ലഭിച്ചത് .ദേശീയപാത 66 ഇൽ ആലപ്പുഴക്കും

കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .

മഹാഭാരത കഥയിലെ 'ഏകചക്ര 'എന്ന നഗരമാണ് ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട് . കേരളം ചരിത്രത്തിൽ കുമാരപുരം കൊട്ടാരത്തിൽ താമസിച്ചാണ് വാല്യക്കോയി തമ്പുരാൻ മയൂര സന്ദേശം എഴുതിയത് . കാർത്തികപ്പള്ളി, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാട് ക്ഷേത്രങ്ങളുടെ നഗരം എന്ന് അറിയെപ്പെടുന്നു. ഹരിപ്പാട്, കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ്. കായലുകൾ, നീലക്കൊട്ടുകളും പച്ചക്കുരിശുകളും സമൃദ്ധമായ പ്രകൃതിവാസം കൊണ്ട് അറിയപ്പെടുന്ന ഈ സ്ഥലത്ത് പാരമ്പര്യവും സംസ്കാരവും ഒരു മുഖ്യസ്ഥാനമുണ്ട്. ഹരിപ്പാട്, കേരളത്തിന്റെ സംസ്‌കാര, പ്രകൃതി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെടുന്ന ഒരു സമ്പന്നമായ പട്ടണമാണ്.

ഭൂമിശാസ്ത്രം

       കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക്

നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്‌ .

ഹരിപ്പാട് -സവിശേഷതകൾ

മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ്  ഹരിപ്പാട്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .

  • ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം  
    HaripadSubrahmanya Swami Temple
     
  • മണ്ണാറശാല നാഗരാജ ക്ഷേത്രം
  • ആനാരി ജുമാമസ്ജിദ്
  • ആരാഴി ക്രിസ്ത്യൻ പള്ളി
  • പായിപ്പാട് ജലോത്സവം
  • രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്  
  • ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം    
  •    പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു

പൊതുസ്ഥാപനങ്ങൾ

  • .ഗവണ്മെന്റ് ഹോസ്‌പിറ്റൽ
  • മുൻസിഫ് കോടതി
    Munsiff Court
  • സബ് ട്രഷറി

പ്രധാന വ്യക്തികൾ

ശ്രീകുമാരൻ തമ്പി :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.

sree kumaran

ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത്.

കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു  നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .

എം ജി ശ്രീകുമാർ : ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ് , അവതാരകൻ എന്നീ നിലകളിലറിയെപ്പെടുന്ന ഒരു കലാകാരനാണു മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയെപ്പെടുന്ന എം ജി ശ്രീകുമാർ .

വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു

  • === വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===

ഗവ :യു .പി  സ്‌കൂൾ  ഹരിപ്പാട്

school

അമൃത വിദ്യാലയം

ജി.ജി.എച്ചു .എസ്.എസ്

ജി.ബി .എച്ചു .എസ് .എസ്‌

ഹോളി ട്രിനിറ്റി

 മണ്ണാറശാല യു .പി സ്‌കൂൾ

ചിത്രശാല