ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ഹിന്ദി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേംചന്ദ് ജയന്തി ദിനം


2024 ജൂലൈ -31 ബുധനാഴ്ച പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിന്റെ ജയന്തി ദിനം ആചരിച്ചു. യു.പി. ക്ലാസ്സിലെ കുട്ടികൾ അന്നേ ദിവസം ഹിന്ദി അസംബ്ലി നടത്തി. പോസ്റ്റർ രചന മത്സരവും, വായനാ മത്സരവും നടത്തുകയുണ്ടായി. പോസ്റ്റർ രചന മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്നും മേഘ എം.എൻ., വായനാ മത്സരത്തിൽ ഏഴാം ക്ലാസിലെ അശ്വജിത്ത് എന്നിവർ ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിൽ പോസ്റ്റർ പ്രദർശനവും നടത്തി.

മലയാളഭാഷയിലെ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായി ബഷീർ ദിനം ആചരിക്കുന്നത് പോലെയാണ്. ഹിന്ദിയിലെ പ്രസിദ്ധ സാഹിത്യകാരനായ പ്രേംചന്ദിന്റെ ജയന്തി ദിനം ആചരിക്കുന്നത്. അദ്ദേഹം ഹിന്ദിയിൽ ധാരാളം കഥകളും, ഉപന്യാസങ്ങളും രചിച്ചിട്ടുണ്ടെന്ന‍ും, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഉപന്യാസങ്ങളാണ് സേവാസദൻ ,നിർമ്മല, ഗബൻ എന്നിവയെന്നും ഹിന്ദി അധ്യാപികയായ രഹന ടീച്ചർ കുട്ടികൾക്ക് അസംബ്ലിയിൽ പറഞ്ഞു കൊടുത്തു. പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഹിന്ദി അധ്യാപക മഞ്ജ് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ യു.പി. ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.


വിശ്വഹിന്ദി ദിനം


2024 ജനുവരി 10 ബുധനാഴ്ച വിശ്വഹിന്ദി ദിനം ഗവൺമെന്റ് യു.പി. സ്കൂൾ വെള്ളംകുളങ്ങരയിൽ  ആഘോഷിച്ചു. യു.പി. ക്ലാസ്സിലെ കുട്ടികൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദിയിൽ അസംബ്ലി നടത്തുകയും അതത് ക്ലാസ്സുകളിൽ പോസ്റ്റർ നിർമ്മിക്കുകയും ചെയ്തു. അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അക്ഷരവൃക്ഷം നിർമ്മിക്കുകയും, 6 ,7 ക്ലാസിലെ കുട്ടികൾ ഹിന്ദിയിലെ വാക്കുകൾ കൊണ്ട് പദമാല നിർമ്മിക്കുകയും ചെയ്തു. വിവിധ പ്രവർത്തനങ്ങളിൽ യു.പി. ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പൂർണമായ പങ്കാളിത്തം ഉണ്ടായിരുന്നു.


സുരിലി ഉത്സവ്


വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിൽ 2024 മാർച്ച് 6-ാം ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് സുരിലി ഉത്സവേ ബഹുമാനപ്പെട്ട പ്രഥമാധ്യാപിക സുമി റെയ്ച്ചൽ സോളമൻ ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായും, ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികൾ ചെയ്ത പോസ്റ്ററുകൾ, സുരിലി ഹിന്ദി വീഡിയോകളുടെയും വായനാ കാർഡുകളുടെയും പ്രദർശനങ്ങൾ, എന്നിവയും നടത്തുകയുണ്ടായി. ഡാൻസ് , സ്കിറ്റ് , കവിത മുതലായ പരിപാടികളും യു.പി. ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ചു. ഹിന്ദി ഭാഷ എളുപ്പത്തിൽ സ്വായത്തമാക്കാൻ സഹായിക്കുന്നതിനോടൊപ്പം സുരിലി ഹിന്ദി പോലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഭാഷയോട് കൂടുതൽ താല്പര്യമുണ്ടാക്കുന്നതുമാണെന്നും , തുടർന്നും ഇതുപോലുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കണമെന്നും ഹിന്ദി അധ്യാപികയായ രഹീന ബീഗം ആശംസാപ്രസംഗത്തിൽ പറഞ്ഞു.