ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025

'സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മംനിർവഹിച്ചു.പുതുതായി വന്ന കുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി. അവരെ കിരീടവും കടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞു മക്കൾക്കും മധുരം നൽകി.
സ്കൂൾ ജാഗ്രതാ സമിതി

സ്കൂൾ ജാഗ്രതാ സമിതി പുനരൂപീകരണം നടന്നു.യോഗത്തിൽ വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം സംസാരിച്ചു.ജാഗ്രതാ സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.അതിൽ അഞ്ചുമുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ അംഗങ്ങൾ ആക്കി.ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് എക്സൈസ് ഓഫീസർ ശ്രീ ജദീർ പി.എം നടത്തി.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ നിർമ്മിച്ചും പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു.
വായനാദിനം

വായനാദിനം ഇത്തവണ മാസാചരണമായിട്ടാണ് ആഘോഷിക്കുന്നത് അതിനാൽ ഓരോ ആഴ്ചയിലും ഓരോ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ അശോകൻ മാസ്റ്ററുടെ ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.കുട്ടികളുടെ വായനാനുഭവങ്ങൾ അവർ അസംബ്ലിയിൽ കൂട്ടുകാരുമായി പങ്കുവെച്ചു.ക്ലാസ്സ് ലൈബ്രറി ഒരുക്കി .മികച്ച വായനക്കാർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു.ഓരോ ആഴ്ചയിലും പ്രധാനാധ്യാപിക നൽകുന്ന ജികെ ചോദ്യങ്ങൾക്ക് ഉത്തരം ആദ്യം പറയുന്ന കുട്ടിക്ക് സമ്മാനം നൽകുമെന്നും ടീച്ചർ ഉറപ്പ് നൽകി.കഴിഞ്ഞവർഷം തുടങ്ങിയ വായനാമൃതം പരിപാടി ഈ വർഷവും തുടരാൻ തീരുമാനിച്ചു.നന്നായി വായിക്കാൻ വേണ്ട സാഹചര്യം ക്ലാസ് മുറിയിൽ ഒരുക്കാൻ തീരുമാനിച്ചു. വായനാദിന ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ലഹരിവിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സൂംമ്പ ഡാൻസ് കളിച്ചു കുട്ടികൾക്ക് അത് മാനസികമായും ശാരീരികമായും ഉണർവ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പോസ്റ്റർ നിർമ്മാണം നടത്തി.
പലഹാരമേള

അഞ്ചാം ക്ലാസിലെ കൂട്ടുകാർ പാഠഭാഗവുമായി ബന്ധപ്പെട്ട് വിവിധയിനം പലഹാരങ്ങൾ വീട്ടിൽ നിന്ന് കൊണ്ടുവന്നു.പരസ്പരം പങ്കുവെച്ചും പലഹാര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പറഞ്ഞും മേള രസകരമാക്കി.
വാർഷിക പെതുയോഗം

വാർഷിക പൊതുയോഗവും പുതിയ പിടിഎ അംഗങ്ങളുടെ തിരഞ്ഞെടുപ്പും രക്ഷാകർതൃബോധകരണവും ജൂലൈ മൂന്നിന് നടന്നു.മൂന്നുവർഷമായി പിടിഎ പ്രസിഡണ്ടായി സ്ഥാനം വഹിച്ച ശ്രീ ടി വി ജോഷിയെ ആദരിച്ചു.ലഹരിവിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ അമിതമായ ഫോൺ ഉപയോഗത്തെ ക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെ ക്കുറിച്ചും പ്രശസ്ത മനശാസ്ത്രജ്ഞ ഡോക്ടർ ഇന്ദുജ രക്ഷിതാക്കളുമായി സംസാരിച്ചു
ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീഅനുസ്മരണവും ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരവും നടന്നു

ഭക്ഷ്യമേള
ആറാം ക്ലാസിലെ ആഹാരവും ആരോഗ്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പോഷകാഹാരങ്ങൾ കൊണ്ടുവന്ന് ക്ലാസിൽ മേള നടത്തി . ആഹാരവിഭവങ്ങളുടെ റെസിപ്പി പങ്കുവച്ചും പരസ്പരം വിഭവങ്ങൾ പങ്കുവച്ചും മേള രസകരമാക്കി.
ക്വിസ് മത്സരം

ലഹരിവിരുദ്ധ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പത്രവാർത്തകളിൽ ഊന്നൽ നൽകി കൊണ്ട്'അറിവാണ് ശക്തി' ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വിമുക്തി മെഡൽ നൽകി ആദരിച്ചു. വിമുക്തി റിസോഴ്സ് പേഴ്സണും ഇരിങ്ങാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി.എം ക്വിസ് മത്സരം നയിച്ചു.
ചാന്ദ്രദിനം

ചാന്ദ്രദിനം മൂന്നാം ക്ലാസിലെ കൂട്ടുകാരുടെ അസംബ്ലിയോ ടെആരംഭിച്ചു.വ്യത്യസ്തയിനം പോസ്റ്റർ നിർമ്മിച്ചും ചിത്രരചന നടത്തിയും ചിത്രങ്ങൾക്ക് നിറം നൽകിയും റോക്കറ്റുകൾ നിർമ്മിച്ചും ചാന്ദ്രദിനം രസകരമാക്കി.ചാന്ദ്രദിന ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.ആറാം ക്ലാസിലെ സയാൻ ചന്ദ്രയാൻ വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചത് കൂട്ടുകാരിൽ കൗതുകമുണർത്തി. പതിപ്പ്,കോളാഷ്, ചുമർപത്രിക എന്നിവയുടെ നിർമ്മാണവും വീഡിയോ പ്രദർശനവും നടന്നു.
സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികൾ എല്ലാവരും അവരുടെ വോട്ട് രേഖപ്പെടുത്തി. ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരുനുഭവമായിരുന്നു. അനയ്കൃഷ്ണയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സെക്കൻ്റ് ലീഡറായി ആവണി തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ആൻഡ് ഹെൽത്ത് ക്ലബ്ബ് ലീഡറായി സായന്തനയും വിദ്യാരംഗം ലീഡറായി നിവേദ്യയും തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ തല വാങ്മയം പരീക്ഷ
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാഷാ പ്രതിഭാ പരീക്ഷ വാങ്മയം സ്കൂൾ തലം നടത്തി . എൽപി വിഭാഗത്തിൽ ഫാത്തിമ ഹൈഫ , വൈഗ വി മണിക്കുട്ടൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
യു പി വിഭാഗത്തിൽ ആഘോഷ് TBയും അശ്വതി സുധീഷും വിജയികളായി.
മധുരം മലയാളം
വിദ്യാലയത്തിൽ കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി പത്രം തൃപ്പേക്കുളം സുരേഷ് എമ്പ്രാതിരി സ്കൂൾ ലീഡർ അനയ്കൃഷ്ണയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സുജനബാബു, പി.ടി.എ അംഗങ്ങൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫ്രൂട്ട്സ് ഡേ
പ്രീ പ്രൈമറി കുട്ടികളുടെ ഫ്രൂട്ട്സ് ഡേ ആഘോഷപൂർവ്വം നടത്തി. വ്യത്യസ്തയിന് പഴവർഗങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളുടെ പങ്കാളിത്തത്തോടെ ഫ്രൂട്ട്സ് സലാഡ് നിർമ്മിച്ചു. വിതരണം ചെയ്തു.
പോഷൻ പക്കോട
ആരോഗ്യകരമായ ഭക്ഷണം കുട്ടികളിൽ ശീലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് പോഷൻ പക്കോട. ഇതിൻ്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികളെല്ലാം ഒരു നാടൻ വിഭവം ഉണ്ടാക്കി കൊണ്ടു വന്നു. ഭക്ഷ്യമേള സംഘടിപ്പിച്ചു. വിഭവത്തിൻ്റെ ഗുണങ്ങൾ അതുണ്ടാക്കുന്ന രീതി എന്നിവ കുട്ടികൾ വിശദീകരിച്ചു.
ബോധവൽക്കരണ ക്ലാസ്
ആരോഗ്യകരമായ ജീവിതത്തിന് എന്തെല്ലാം ചെയ്യണം ? ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഏതെല്ലാം ? ഈ വിഷയത്തിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ശ്രീമതി അഞ്ജു, ശ്രീമതി രേഖ എന്നിവർ സംസാരിച്ചു.
കുട്ടികൾക്ക് നല്ല ആഹാരശീലങ്ങളെക്കുറിച്ച് അറിവ് കിട്ടി.
പത്തില പ്രദർശനം
കർക്കിടകമാസവുമായി ബന്ധപ്പെട്ട് പത്തിലകൾ കൊണ്ടുവരാൻ കുട്ടികളോട് നിർദ്ദേശിച്ചു.കുട്ടികൾ കൊണ്ടുവന്ന പത്തിലകൾ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളെയും പത്തിലകൾ പരിചയപ്പെടുത്തി.അന്നേദിവസം ഉച്ചഭക്ഷണത്തിൽ പത്തിലകൾ ഉൾപ്പെടുത്തി.
പി.ടി.എ.എക്സിക്യൂട്ടീവ്
സ്വാതന്ത്ര്യദിനാഘോഷം ,ഓണാഘോഷം എന്നിവയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് കൂടുകയും വേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു.ഓണ സദ്യക്ക് ഓരോ ക്ലാസിൽ നിന്നും ഓരോ കറികൾ കൊണ്ടുവരുവാൻ തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തിന് സ്കൂളും പരിസരവും അലങ്കരിക്കാനും തീരുമാനമായി.
അറിവാണ് ലഹരി
ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്രവാർത്തയെ മുൻനിർത്തി അറിവാണ് ലഹരി എന്ന പേരിൽ ക്വിസ് മത്സരം നടത്തി.വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം മത്സരത്തിന് നേതൃത്വം നൽകി. വിജയികളെ വിമുക്തി മെഡൽ നൽകി ആദരിച്ചു. കുമാരി സായന്തന , കുമാരി നിവേദ്യ ഷിജിൽ കുമാർ,കുമാരി റിഫ ഫാത്തിമ എന്നിവർ വിജയികളായി.
സ്കൂൾ സുരക്ഷ
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട AE0 വിദ്യാലയം സന്ദർശിച്ചു. വിദ്യാലയ പരിസരം നിരീക്ഷിച്ചു. സുരക്ഷാ ഭീഷണി നേരിടുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടന്നു .ദേശീയ നേതാക്കളുടെ വേഷത്തിൽ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. ക്വിസ് മത്സരം,പ്രസംഗ മത്സരം ,പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു
ഷുഗർ ബോർഡ്
കുട്ടികളിലെ അമിതമായ മധുര ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു. കുട്ടികളെ ബോധവൽക്കരിച്ചു.
ഓണാഘോഷം

കുട്ടികളുടെ വിവിധ കലാപരിപാടികളോടെ
ഓണം ആഘോഷിച്ചു. ചെറിയ കുട്ടികൾ മലയാളി മങ്കമാരായി മാറി.ഓണ സദ്യയും ഓണക്കളികളും കൂടി ആയപ്പോൾ ഓണാഘോഷം അടിപൊളിയായി.
ഭരണഘടന ക്വിസ്
ഭരണഘടന സാക്ഷരതയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വന്ന് ഭരണഘടന ക്വിസ്
നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ക്ലാസ് പി.ടി.എ
ശ്രദ്ധ, വെളിച്ചം തുടങ്ങിയ പഠന പിന്തുണനാ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ക്ലാസ് പി.ടി.എ ചേർന്ന് രക്ഷിതാക്കൾക്ക് ഇതിനെ ക്കുറിച്ച് ബോധവൽക്കരണം നൽകി. പാദവാർഷിക പരീക്ഷയുടെ ഉത്തര പേപ്പർ നൽകി ഓരോ കുട്ടിയ്ക്കും രക്ഷിതാക്കൾ നൽകേണ്ട പിന്തുണ ഓർമ്മപ്പെടുത്തി. ഫോണിൻ്റെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടെങ്കിൽ അതു കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു.
സ്കൂൾ തല ശാസ്ത്രമേള പ്രവർത്തിപരിചയ മേള
സ്കൂൾ തല ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവ നടത്തി. കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ശ്രദ്ധ പദ്ധതി
മൂന്നാം ക്ലാസ്സിലെയും അഞ്ചാം ക്ലാസിലെയും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനപിന്തുണ നാ പ്രവർത്തനങ്ങൾ തുടങ്ങി ജനുവരി വരെ നീളുന്ന പ്രവർത്തനങ്ങൾക്ക് ശേഷം പരീക്ഷ നടത്തി അവരുടെ നിലവാരം ഉയർന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

അക്ഷര മുറ്റം ക്വിസ്
ദേശാഭിമാനി ടാലൻ്റ് ഫെസ്റ്റ് അക്ഷര മുറ്റം ക്വിസ് നടത്തി. എൽ.പി വിഭാഗത്തിൽ മുഹമ്മദ് സാലം സഫ്വാൻ, മ ഹൈഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകി. യു പി വിഭാഗം കുട്ടികളുടെ മത്സരത്തിൽ ആഘോഷ് TB യും ഗൗരിനന്ദയും സമ്മാനം നേടി.
ഉപജില്ല കലാമേള
കൊടുങ്ങല്ലൂർ ഉപജില്ല കലാമേളയിൽ92 പോയിൻ്റ് നേടി .പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു
പെൻ ബോക്സ്
ഉപയോഗശൂന്യമായതും മഷി തീർന്നതുമായ പേനകൾ നിക്ഷേപിക്കാൻ സ്കൂളിൽ ഒരു പെൻ ബോക്സ് സ്ഥാപിച്ചു
ശിശുദിനം

ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു വന്നു.മറ്റു കുട്ടികൾ കളർ ഡ്രെസ്സിലും വന്നു.കുട്ടികളുടെ കലാപരിപാടികൾ,റാലി,ശിശുദിന സന്ദേശം,പോസ്റ്റർ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് എൻറെ സ്വപ്നം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.
വിജ്ഞാനോത്സവം
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം കരുപടന്ന സ്കൂളിൽ വച്ച് നടന്നു.എൽ പി വിഭാഗത്തിൽ നിന്നും ശ്രിയ അഭിലാഷും യുപി വിഭാഗത്തിൽ നിന്ന് ഗൗരി നന്ദയും സമ്മാനം നേടി
ഭിന്നശേഷി ദിനം
ദിന്നശേഷി ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന അസംബ്ലിയുംകലാപരിപാടികളും നടത്തി.