ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/യാത്രയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
യാത്രയിലൂടെ

മഴയായതു കൊണ്ടാവാം എന്നെ തണുത്ത കാറ്റ്‌ വന്ന്‌ തട്ടി വിളിച്ചു. അപ്പോഴാണ്‌ ഒരു ഫോൺ വിളികേട്ടത്‌. അമ്മ ഫോണെടുത്ത്‌ കാര്യം തിരക്കി. മാമി പ്രസവിച്ചു. ഞാൻ ചാടി എഴുന്നേറ്റു 'അമ്മേ, കുഞ്ഞ്‌ ആണാണോ പെണ്ണാണോ? അമ്മ പറഞ്ഞു കുഞ്ഞ് ആണാണ്‌. എനിക്ക്‌ അവനെ കാണാൻ തിടുക്കമായി . അച്ഛനോട്‌ ഞാൻ വയനാട്ടിൽ പോകാൻ ആവശ്യപ്പെട്ടു. അച്ഛന്‌ പറഞ്ഞു നമ്മുക്ക്‌ ഇന്നു തന്നെ പോകാമെന്ന്‌. എനിക്ക്‌ വളരെ സന്തോഷമായി രാവിലെ 10 മണിക്കു തന്നെ ഞങ്ങൾ പുറപ്പെട്ടു. വളഞ്ഞ്‌ പുളഞ്ഞ്‌ പോകുന്ന വയനാട്‌ ചുരം കയറാൻ തുടങ്ങി. കുറച്ച്‌ മുൻപോട്ടു പോയപ്പോൾ തണുത്ത ഇളം കാറ്റ്‌ വീശി. ഞാനിത്തിരി മയങ്ങിപ്പോയി. കുറച്ച്‌ കഴിഞ്ഞപ്പോൾ അമ്മ എന്നെ തട്ടി വിളിച്ചു. മോളൂ, അത്‌ നോക്കൂ? എത്രമനോഹരമാണ്‌ ആ മല നിരകൾ കാണാൻ . കുറച്ച്‌ കഴിഞ്ഞപ്പോൾ എല്ലാവരും മൂക്ക്‌ പൊത്തുന്നത്‌ ഞാൻ കണ്ടു. പിന്നെ ഞങ്ങൾക്കും ദുർഗന്ധം അനുഭവപ്പെട്ടു. അവിടെ ഇറച്ചി കടയിൽ നിന്നുള്ള മാലിന്യങ്ങൾ റോഡിൽ കൂന്നു കൂട്ടിയിട്ടിരിക്കുന്നു. അവിടെ ഞങ്ങൾ ഇറങ്ങി അവിടെയുള്ള കുറച്ച്‌ പേരോട്‌ അവിടെയുള്ള മാലിന്യങ്ങൾ ഇട്ട സ്ഥലത്തെ പറ്റി പറഞ്ഞു. അവിടെയുള്ള മാലിന്യങ്ങൾ പറ്റുമെങ്കിൽ ശുചിയാക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ്‌ അവിടെയുള്ള ഒരുബോർഡ്‌ എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിന്റെ തലക്കെട്ട്‌ “ശുചിത്വശീലങ്ങളും അവ പാലിക്കുന്ന വിധവും” എന്നായിരുന്നു. എന്നാലും അതിനു ചുറ്റിലും പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങൾ ഇട്ടിട്ടുണ്ടായിരുന്നു. ഈ സംഭവം കണ്ടപ്പോൾ ഞാൻ മൂക്കത്ത്‌ വിരൽവെച്ചു പോയി. ഇങ്ങനെയാണെങ്കിൽ നമ്മുടെ നാട്‌ എങ്ങനെ നന്നാവാനാ..... ഇതിനു വേണ്ട നടപടികൾ സർക്കാരിനെക്കൊണ്ട്‌ ചെയ്യിപ്പിക്കണമെന്ന്‌ ഞാൻ അച്ഛനോടു പറഞ്ഞു. അച്ഛനും അതുശരിവെച്ചു. പിന്നെ ഞങ്ങൾ മാമിയുടെ വീട്ടിലേക്ക്‌ യാത്ര തുടർന്നു.

നൈതിക.ആർ
4 ബി ജി. യു. പി സ്കൂൾ, വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം