പട്ടം പാറി കറങ്ങുന്നേരം
കുട്ടനുമുണ്ടാമൊരു മോഹം.
എന്നെക്കൂടി കൂട്ടാമോ?
നിന്നുടെയരികെയിരുത്താമോ ?
മാനത്തൂന്ന് കാഴ്ചകൾ കാണാൻ,
എന്തൊരു ചന്തം കുട്ടാപ്പി.
വീട്ടിലിരുന്നു മടുത്തു ഞാൻ,
ആരും കൂട്ടിന് ഇല്ലല്ലോ?
എന്തു പറ്റി ചങ്ങാതി ?
പറയൂ വേഗം കേൾക്കട്ടെ.
കൊറോണയെന്നൊരു വൈറസ്,
നാട്ടിലാകെ പരന്നല്ലോ
നാട്ടാരെല്ലാം വീട്ടിനകത്ത്
വിറങ്ങലിച്ചു നിൽക്കുന്നു.
അകലം പാലിച്ചു നിൽക്കേണം
ഇടവിട്ടിടവിട്ട് കൈ കഴുകേണം
കൊറോണയെ നമുക്ക് തുരത്തീടാം
ജാഗ്രതയോടെ മുന്നോട്ട്....