ജി യു പി എസ് തലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചടി

അമ്മു അവളുടെ അച്ഛന്റെ കൂടെ കാറിലാണ് എപ്പോഴും സ്കൂളിൽ പോകുന്നത്.ഒരു ദിവസം അവൾ സ്കൂളിൽ പോകാൻ നിൽക്കുമ്പോൾ അമ്മുവിന്റെ 'അമ്മ അവളുടെ അച്ഛന്റെ അടുത്ത് ഒരു പൊതി കൊടുക്കുന്നതും ,അച്ഛൻ അത് കാറിൽ വയ്ക്കുന്നതും അവൾ കണ്ടു.അവൾ അച്ഛനോട് ചോദിച്ചു ."എന്താ അച്ഛാ അത്?"അച്ഛൻ ഒന്നും മിണ്ടിയില്ല. കുറച്ചു ദൂരെ ഒരു പുഴയുടെ അരികിൽ അച്ഛൻ വണ്ടി നിർത്തി.ആ പൊതി എടുത്ത് അച്ഛൻപുഴയിലേക്കു എറിഞ്ഞു.അവർ സ്കൂളിലേക്ക് പോയി .കുറച്ചു ദിവസങ്ങൾക്കു ശേഷം മഴ തുടങ്ങി.ശക്തമായ മഴയിൽ കുളങ്ങളും,തോടും,പുഴയുമെല്ലാം നിറഞ്ഞൊഴുകി.അമ്മുവിൻറെ വീട്ടിലും വെള്ളം കയറി.എല്ലാവരും തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയി.ദിവസങ്ങൾക്കു ശേഷം മഴയുടെ ശക്തി കുറഞ്ഞു.അമ്മുവും വീട്ടുകാരും തിരികെ എത്തിയപ്പോൾ ചപ്പുചവറുകളും ,വേസ്റ്റ് നിറച്ച കവറുകളും കൊണ്ടു വിടും, പരിസരവും നിറഞ്ഞിരിക്കുന്നു.ഇത് കണ്ടു അമ്മു അച്ഛനോട് പറഞ്ഞു."അച്ഛാ നമ്മൾ പുഴയിലേക്ക് വലിച്ചെറിഞ്ഞത് പുഴ നമുക്ക് തന്നെ തിരിച്ചു തന്നിരിക്കുന്നു."ഇവ നമ്മൾ തന്നെ സംസ്കരിച്ചിരുന്നെങ്കിൽ ഇപ്പോൾ ഈ അവസ്ഥ വരുമായിരുന്നോ."

അലക്ഷ്യമായി മാലിന്യം വലിച്ചെറിയാതിരിക്കു-- പ്രകൃതിയെ സംരക്ഷിക്കു.

കൃഷ്ണേന്ദു
6സി ഗവ.യു പി സ്കൂൾ തലപ്പുഴ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ