ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/കൊന്നൊടുക്കണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊന്നൊടുക്കണം കൊറോണയെ

ഏതോ നഗരത്തിൻ കോണിൽ നിന്നും
മുളച്ചു പൊന്തിയ കീടാണു
ആ കീടാണുവിനെ കൊറോണ
എന്നൊരു പേരു നൽകി
തൊട്ടു വിളിച്ചൂ മനുഷ്യ കുലം
മാനവർ തന്നുടെ ജീവനെടുത്ത്
മനുഷ്യകുലത്തിന്നാപത്തായി
ഇന്നു മാറുന്നല്ലൊ
കൊറോണയെന്നാ കീടാണു
ഭൂമിയിൽ രാജാക്കൻമാരായി നടന്ന
മനുഷ്യകുലത്തിന്നു മുമ്പാൽ
രാജാവായി മാറുന്നു
കൊറോണയെന്നാ കീടാണു.
മരുന്നുമില്ല വാക്സിനുമില്ല
മാനവർ തന്നുടെ മുമ്പിൽ
കൊന്നൊടുക്കാൻ കൊറോണയെ...

എന്നാൽ പ്രതിരോധത്തിൻ
വഴികളിലൂടെ കൊന്നൊടുക്കാം കൊറോണയെ
 
സമയം ഏറെ എടുത്തിട്ട്
സോപ്പിൽ കൈകൾ കഴുകീടാം
മാസ്കുകൾ വച്ചു നടന്നീടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിക്കാം
ഒത്തുചേരലുകൾ ഒഴിവാക്കാം
യാത്രകളൊന്നും ചെയ്യാതെ
വീട്ടിൽ തന്നെ ഇരുന്നീടാം
അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ
പ്രതിരോധിക്കാം കൊറോണയെ
കൊന്നൊടുക്കാം കൊറോണയെ....
       

സാന്ത്വന. വി.എസ്.
7c ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത