പരിസ്ഥിതി ക്ലബ്ബ്

വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുക, കുട്ടികളെ പ്രകൃതിയോട് ഇണങ്ങി ചേർക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ദിനം-2021

"പരിസ്ഥിതിയുടെ പുനഃസ്ഥാപനം'' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം.ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഓൺലൈനായി നടന്നു.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.കൂടാതെ പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മിച്ചു.