ജി എൽ പി എസ് പുതുശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം