ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ഒരു കൊച്ചു നുറുങ്ങു ചിന്ത
ഒരു കൊച്ചുനുറുങ്ങുചിന്ത
ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ക്ലാസിൽ ഇരിക്കുന്ന സമയത്താണ് മാർച്ച് 31 വരെ സ്കൂൾ ഇല്ല എന്ന് ടീച്ചർ പറയുന്നത്. അപ്പോൾ ശരിക്കും സന്തോഷമായി. ഇനി കുറെ ദിവസം സ്കൂളിൽ പോകണ്ടല്ലോ എന്ന്. പക്ഷെ ടിവിയിൽ ഒക്കെ എന്തൊക്കെയോ പറയുന്നു. ഒരു രോഗം കാരണം കുറെ ആളുകൾ മരിക്കുന്നു. ആകെ പ്രശ്നമാണ് ആളുകൾ മൂക്കും വായും മൂടി കെട്ടണം, കൈകൾ സോപ്പുപയോഗിച്ചു കൂടെക്കൂടെ കഴുകണം, അടുത്തടുത്ത് ആളുകൾ നിൽക്കരുത്, ഒരു മീറ്റർ അകലം പാലിക്കണം എന്നൊക്കെ പറയുന്നു. മേലത്തെ മൂത്തമ്മ വാർത്ത കാണാൻ വരുന്നു. അമ്മയും മൂത്തമ്മയുമൊക്കെ എന്തൊക്കെയോ പറയുന്നു. കൊറോണ എന്ന രോഗം ആണത്രേ അത്. നോവൽ കൊറോണ വൈറസ് എന്ന രോഗം. കോവിഡ് 19 എന്നും പറയും. ചൈനയിൽ നിന്നാണത്രെ ഈ രോഗം പടർന്നു പിടിച്ചത്. പിന്നീട് അത് എല്ലാ രാജ്യങ്ങളിലും പടർന്നുപിടിക്കുന്നു. ഒരുപാട് ആളുകൾ മരിക്കുന്നു. ഗൾഫിൽ നിന്നും ഒക്കെ ആളുകൾ വരുന്നു. അവരൊക്കെ നിരീക്ഷണത്തിൽ ഇരിക്കണം എന്ന് പറയുന്നു. അതിനിടയിൽ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആർക്കും എവിടേം പോകാൻ പറ്റില്ല. കുറച്ചു കടകളെ തുറക്കൂ. എന്നൊക്കെ എല്ലാവരും പറയുന്നു. മുടിവെട്ടാൻ ബാർബർ ഷോപ്പ് തുറക്കാത്തത് കൊണ്ട് എന്റേം അച്ചൂട്ടന്റേം കണ്ണേട്ടന്റേം തലമുടി ചേച്ചിയും ആദുട്ടേട്ടനും കൂടി വെട്ടി തന്നു. പരീക്ഷ ഇല്ലാത്തതുകൊണ്ട് ഞാൻ മൂന്നാം ക്ലാസിലേക്ക് ജയിച്ചോ എന്തോ. ചെലപ്പോ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സ്കൂൾ തുറന്നിട്ട് പരീക്ഷ നടത്തുമായിരിക്കും. എന്തായാലും സ്കൂൾ ഉണ്ടായാൽ മതിയായിരുന്നു. എങ്കിൽ എനിക്ക് ഷാദിലിനെയും അദിനാനെയും റിഹാലിനെയും ഫഹദിനെയും കാണാമായിരുന്നു. അവരുടെ കൂടെ കളിക്കാമായിരുന്നു. പിന്നെ ഞങ്ങളുടെ ടീച്ചറെയും കാണാമായിരുന്നു. കൊറോണ മാറി വേഗം സ്കൂൾ തുറക്കട്ടെ. അപ്പോഴല്ലേ പുതിയ ബാഗും കുടയും ചെരുപ്പും ഒക്കെ കിട്ടുക.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം