ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി

പ്രകൃതി അമ്മയാണ് . ആ അമ്മയെ നമ്മൾ വേദനിപ്പിക്കരുത് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഓർമ്മിയ്ക്കാൻ ഉള്ള അവസരമായി 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് . ജൂൺ 5 ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ മാത്രമാണ് നമ്മൾ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നത് . ഫ്ലാറ്റ് നിർമ്മിച്ചും കുളം നികത്തിയും കുന്ന് ഇടിച്ചു നിരത്തിയും വയൽ നികത്തിയും പ്രകൃതിയെ ഇല്ലാതാക്കുന്നത് വഴി നമ്മൾ നമ്മെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട് .

വൻതോതിൽ നടത്തുന്ന പ്രകൃതി ചൂഷണം ഭാവിയിൽ നമുക്ക് വിനയായിത്തീരും. വായു, മണ്ണ് ,ജലം എന്നീ മൂന്ന് ഘടകങ്ങൾ മലിനമാക്കുന്നതു വഴി നമ്മൾ പ്രകൃതിയെ തന്നെയാണ് മലിനപ്പെടുത്തുന്നത് . 2020 ൽ കേരള സർക്കാർ പ്ലാസ്റ്റിക്ക് നിരോധിച്ചത് പ്രകൃതിയെ ന്യൂന തോതിലെങ്കിലും മലിനീകരണത്തിൽ നിന്ന് കരകയറാൻ സഹായിച്ചിട്ടുണ്ട് .

മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം: ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ആവാസവ്യവസ്ഥയുടെ കേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് , നമ്മുടെ കടമയാണ് . മനുഷ്യന്റെ മലിനീകരണം കൂടിയതിന്റെയും പ്രകൃതി ചൂഷണം കൂടിയതിന്റെയും ഓരോ ലക്ഷണമാണ് പ്രളയം , നിപ വൈറസ് , കോവിഡ് 19 തുടങ്ങിയ മഹാമാരികൾ

മലിനീകരണത്തിന്റെ ഭവിഷ്യത്തുകൾ ജനസമൂഹം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അതോടൊപ്പം വായു , ജലം തുടങ്ങിയവ അമൂല്യ വിഭവങ്ങളായി അത്യപൂർവ്വ വിഭവങ്ങളായി മാറിത്തുടങ്ങിയിരിക്കുന്നു മനുഷ്യവംശത്തെ വരെ കൊന്നൊടുക്കാൻ ശേഷിയുള്ള കോവിഡ് 19 പോലുള്ള മാരക രോഗം പടർന്നു പിടിക്കാൻ തുടങ്ങിയിരിക്കുന്നു.

സാമൂഹികവുംസാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്കാവശ്യമായ വികസനം അനിവാര്യമാണ് . പക്ഷേ അത് പരിസ്ഥിതി സൗഹൃദ മായിരിക്കണം . ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, മരുഭൂമിയുടെ വർദ്ധന , ശുദ്ധജലക്ഷാമം , ജൈവ ശോഷണം തുടങ്ങി ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് . ഇതിനകം ലോകത്ത് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഇല്ലാതായിട്ടുണ്ട് . ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം രൂക്ഷമാണ് . പക്ഷെ 2019 ലെ കണക്ക് പ്രകാരം കേരളത്തിലെ വനവിസ്തൃതി 1043 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചിട്ടുണ്ട് . ഇത് ആശ്വാസം പകരുന്നതാണ് .

മനുഷ്യന്റെആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട് . ഇത് പ്രാധാന്യമർഹിക്കുന്നു , കാരണം ഇത് മനുഷ്യരുടെ ഏക ഭവനമാണ് . മാത്രമല്ല ഇത് വായു, ഭക്ഷണം , മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും , പാരിസ്ഥിതിക ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നതിനാൽ നമ്മൾ പരിസ്ഥിതി സംരക്ഷണത്തോടെയേ മറ്റെന്തും ചെയ്യാൻ പാടുകയുള്ളൂ

അഭ്യൂദയ്‌ ജഗൻ ചേതസ് സി ജെ
8 c ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം