ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/ മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്

കൊറോണവൈറസ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. മാസ്ക് പലതരം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ തുണികൊ ണ്ട്പ്രത്യേകമായി തയ്യാറാക്കുന്ന മാസ്ക് ഉപയോഗിച്ചാലും മതി

.

വായും മൂക്കും നല്ലവണ്ണം മറയുന്ന വിധത്തിൽ രണ്ട്സെറ്റ് വളളികൾ ഉപയോഗിച്ച് തലയ്ക് പിന്നിൽ ശരിയായി കെട്ടണം.

ഈർപ്പമുളളതോ നനഞ്ഞതോ ആയ മാസ്ക് ധരിയ്ക്കക്കരുത്.ഉപയോഗശേഷംം മാസ്ക് മാറ്റുമ്പോൾ

മുൻഭാഗങ്ങളിൽ സ്പർശിക്കാതെ വളളികളിൽ മാത്രം പിടിക്കുക

.

ആറ് മണിക്കൂറിലധികം ഒരേ മാസ്ക്

ധരിക്കുവാൻ പാടില്ല. അത്യാവശ്യസന്ദർഭങ്ങളിൽ തൂവാലകളും മാസ്കുകളായി ഉപയോഗിക്കാം . പുനരുപയോഗിക്കാൻ കഴിയാത്ത മാസ്ക്കുകൾ കത്തിച്ചുകളയുകയോ ബ്ലീച്ചിംങ് ലായനിയിലിട്ട്

അണുവിമുക്തമാക്കിയശേഷം കുഴിച്ചുമുടുകയോ ചെയ്യണം

ജിഷ്ണു ജെ എ
IV ജി എച്ച് എസ് കുപ്പപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം