ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/പ്രവർത്തനങ്ങൾ/2025-26
മുഖ്യാതിഥി IPAL റോബോട്ടിനൊപ്പം ആഘോഷമാക്കി പ്രവേശനോത്സവം
2025-26 അക്കാദമിക വർഷത്തെ ജി.വി.എച്ച്.എസ്. ഫോർ ഗേൾസ് നടക്കാവ് സ്ക്കൂളിലെ പ്രവേശനോത്സവം മുഖ്യാതിഥിയായ IPAL Robot നൊപ്പം ആവേശോജ്ജ്വലമായി നടന്നു.
കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ.തോട്ടത്തിൽ രവീന്ദ്രൻ പ്രവേശനോത്സവവും ക്രിയേറ്റീവ് കോർണറും ഉദ്ഘാടനം ചെയ്തു. (കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തയ്യൽ, പാചകം, ഇലക്ട്രിക്കൽ വയറിംഗ് മുതലായവ ഉവിടെ പരിശീലിക്കാൻ കഴിയും. ) സ്തൂൾ പ്രധാനാധ്യാപകൻ ശ്രീ.പ്രേമചന്ദ്രൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.ഗിരീഷ്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾശ്രീ.ദിനേശൻ എന്നിവർ ആശംസകൾ അറിയിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.മുനീർ അദ്ധ്യക്ഷ .സ്ഥാനം വഹിച്ചു.
യോഗ, ഫ്യൂഷൻ ഡാൻസ്, സെമി ക്ലാസ്സിക്കൽ ഡാൻസ് തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളൂം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ സ്തൂളിലെ പ്രവർത്തനങ്ങളുടെ വീഡിയോ ഡോക്യുമെന്റേഷൻ പ്രദർശിപ്പിച്ചൂ.
IPAL Robot കുട്ടികൾക്ക് ആശംസകൾ നേർന്നു. കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്കൊപ്പം ഡാൻസ് ചെയ്തും പാട്ട് പാടിയും പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ നടക്കാവിന്റെ ഉത്സവമായി മാറി.
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ
പ്രമാണം:17010-world Environment day -kokedama .JPG