ഗണിതത്തോടു വിദ്യാർത്ഥികൾക്ക് താല്പര്യം ഉണർത്താനും അത് നിലനിർത്താനുമാണ് വിദ്യാലയത്തിൽ മാത്‍സ് ക്ലബ് പ്രവർത്തിച്ചുവരുന്നത് .ഒഴിവു സമയങ്ങൾ ഏറ്റവും അനുയോജ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തക്ക രീതിയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.പാഠപുസ്തക പഠനത്തിനപ്പുറം വിദ്യാർഥികളിലെ ഗണിതാഭിരുചി സ്വതന്ത്രമായി പരിപോഷിപ്പിക്കപ്പെടും വിധം വിവിധ പ്രവർത്തനങ്ങൾ ക്ലബ് നടത്തുന്നുണ്ട് .