ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
അടുത്തുള്ള പറമ്പിൽ മൂവാണ്ടൻ മാവിൻ ചുവട്ടിൽ കഞ്ഞിയും കറിയും വെച്ചു കളിക്കുകയായിരുന്നു അമ്മു. " അമ്മുക്കുട്ടി- വേഗം വാ. മതി കളിച്ചത്" മുത്തശ്ശിയാണ്. മുത്തശ്ശി എപ്പോഴും അങ്ങനെയാണ് അമ്മു എപ്പോഴും മുത്തശ്ശിയുടെ കൂടെ തന്നെ വേണം. ചെറുപ്പം മുതലേ മുത്തശ്ശിയോട് അവൾക്ക് അടുപ്പം കൂടുതലാണ്. ഇപ്പോൾ അഞ്ചു വയസ്സാണ് അവൾക്ക്. അവളുടെ അച്ഛനും അമ്മയും അമേരിക്കയിലാണ് .അച്ഛൻ അവിടെ ഡോക്ടറും അമ്മ നഴ്സും ആണ്. എല്ലാവർഷവും അവധിക്കാലത്ത് അവർ വരും പിന്നെ രണ്ടുമാസം അമ്മുവിന് ഉത്സവമാണ്. അച്ഛനെയും അമ്മയെയും കൂട്ടി അവൾ എന്നും ടൂർ പോക്കാണ്. പക്ഷേ ഈ അവധിക്കാലം മാതാപിതാക്കൾക്കും കുട്ടികൾക്കും തടവുകാലം ആണ്. കാരണം കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. ആയിരക്കണക്കിന് ആൾക്കാരാണ് ഓരോ ദിവസവും മരിച്ചു വീഴുന്നത്. അമ്മുവിന്റെ അച്ഛനും അമ്മയ്ക്കും ഉടനെ നാട്ടിലേക്ക് വരാൻ കഴിയില്ല. പക്ഷേ ഇതൊന്നും അമ്മുവിന് അറിയില്ല. വിഷുവിന് അമ്മുവിന്റെ പിറന്നാൾ ആണ്. അന്ന് അവർ എത്താം എന്നാണ് അവളോട് പറഞ്ഞിരിക്കുന്നത്. "മുത്തശ്ശി എന്തിനാ വിളിച്ചേ?" കൈകളും കാലുകളും നന്നായി വൃത്തിയാക്കി അവൾ മുത്തശ്ശിയുടെ അടുത്തേക്ക് ഓടിച്ചെന്നു. കൊറോണ വരുന്നതിനു മുമ്പ് തന്നെ മുത്തശ്ശി ആ ശീലം അവൾക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു. അവളുടെ അച്ഛനുമമ്മയും വിളിക്കേണ്ട സമയമായിരിക്കുന്നു .അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ ചിന്തിച്ചു. പിറന്നാളിന് അവർ വരുമ്പോൾ എന്തൊക്കെയായിരിക്കും മേടിച്ചു കൊണ്ട് വരിക. പുതിയ ഉടുപ്പ്, പാവ, ചോക്ലേറ്റ് -അങ്ങനെ എന്തെല്ലാം. അപ്പോഴാണ് ഹാളിൽ ഫോണിന്റെ ബെല്ലടി അവൾ കേട്ടത്. അവൾ ഓടിച്ചെന്ന് ഫോണെടുത്തു. അത് അവളുടെ അച്ഛൻ ആയിരുന്നു. അച്ഛൻ അവളോട് അവിടുത്തെ വിശേഷങ്ങൾ എല്ലാം ചോദിച്ചു. അമ്മു അച്ഛനോട് ചോദിച്ചു ."അച്ഛനുമമ്മയും എന്നാ വരിക?" അച്ഛൻ ഉത്തരം അവളോട് പറയാൻ മടിച്ചു. അയാൾ ഫോൺ മുത്തശ്ശിയുടെ അടുത്തു കൊടുക്കാൻ അവളോട് ആവശ്യപ്പെട്ടു. മുത്തശ്ശി ഫോണെടുത്തു മുത്തശ്ശിയുടെ സന്തോഷം ഫോൺ വെക്കുമ്പോൾ ഇല്ലാതാവുന്നത് അമ്മു കണ്ടു. അമ്മു മുത്തശ്ശിയോട് ചോദിച്ചു ." എന്താ മുത്തശ്ശി?" മുത്തശ്ശി പറഞ്ഞു." അച്ഛനും അമ്മയ്ക്കും ഇപ്പോൾ വരാൻ സാധിക്കില്ല .ടിവിയിൽ നമ്മളെപ്പോഴും കാണുന്നില്ലേ, കൊറോണ എന്ന രോഗത്തെക്കുറിച്ച് ഡോക്ടർമാരും നഴ്സുമാരും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുന്നവരല്ലേ അതുകൊണ്ട് ഈ ലോകത്തിനു വേണ്ടി, എ ല്ലാ ആൾക്കാർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അച്ഛനുമമ്മയും വേഗം വരാനും." മുത്തശ്ശി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ട് അകത്തേക്ക് പോയി. അവൾ അവളുടെ കൈകൾ കൂപ്പി പ്രാർത്ഥിച്ചു. "കൃഷ്ണ ഭഗവാനെ! ഈ ലോകത്തെ രക്ഷിക്കണേ ,എല്ലാവരെയും രക്ഷിക്കണേ അച്ഛനെയും അമ്മയെയും രക്ഷിക്കണേ." അമ്മുവിന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു. ഈ ലോകത്തിനു വേണ്ടി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ