ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം..
ശുചിത്വം നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ളതായിരിക്കണം .വൃത്തിയില്ലാത്തയിടങ്ങളിലാണ്കൊതുക് ,ഈച്ച ,എലി മുതലായ ജീവികൾ ഉണ്ടാകുന്നത് .ഇത്തരം ജീവികളാണ് പല രോഗങ്ങളും പരത്തുന്നത് .കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ടു പെരുകുന്നത് .മനുഷ്യൻ്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു .മലേറിയ ,ഡെങ്കിപ്പനി ,ചിക്കുൻ ഗുനിയ തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ .അതുകൊണ്ട് തന്നെ നമ്മൾ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക .ചപ്പുചവറുകൾ കൂടിക്കിടക്കാൻ അനുവദിക്കരുത് .വീട്, വിദ്യാലയം, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയായി നാം സൂക്ഷിക്കണം .പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വവും .ദിവസവും കുളിക്കണം ,നഖം മുറിക്കണം ,വൃത്തിയുള്ള വസ്ത്രം ധരിക്കണം ,കൈകൾ നന്നായി സോപ്പിട്ടു കഴുകണം . അതു കൂടാതെ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത് നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ ,തൂവാലയോ ഉപയോഗിച്ച് മുഖം മറക്കണം . പൊതുസ്ഥലങ്ങളിൽ തുപ്പരുത് . കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകണം .ഇങ്ങനെ ശുചിത്വ ശീലങ്ങൾ പാലിച്ചാൽ നമുക്ക് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം