മുഴകുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2019ലെ ശിശുദിനത്തിൽ ഒരു പ്രതിഭയിലേക്ക് ഞങ്ങളുടെ യാത്ര ആരംഭിച്ചു... പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴക്കുന്ന് എന്ന ചെറിയ ഗ്രാമത്തിലെ പ്രതിഭക ളുമൊത്തുള്ള മറ്റൊരു സംവാദം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം... പൊതുസമൂഹത്തെ വിദ്യാലയ ലക്ഷ്യങ്ങൾ ക്കൊപ്പം കോർത്തിണക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തെ കോൽക്കളി വിദഗ്ധനും സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ശ്രീ സുരേഷ് അവർകളെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ അന്നത്തെ ജീവിതം...

      പ്രതിഭയുമൊത്തുള്ള സംഗമത്തിനായി മുൻപേ ഞങ്ങൾ കുട്ടികളും അധ്യാപകരും തയ്യാറെടുത്തിരുന്നു... പൂച്ചെണ്ട്, പൊന്നാട, സംവാദത്തിനായി ചോദ്യങ്ങൾ എന്നിവ തയ്യാറാക്കിയത് സംഘാടനത്തിന് ഒരു മുതൽക്കൂട്ട് ആയിരുന്നു...
          പി ടി എ പ്രസിഡന്റിന്റെ  സഹായത്തോടുകൂടി  കുട്ടികളും അധ്യാപകരും സംവാദ വേദിയിലേക്ക് 10 മണിയോടുകൂടി എത്തിച്ചേർന്നു.... ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം സന്നിധിയിലെ സമ്മേളന  വേദിയായിരുന്നു ഞങ്ങൾക്കായി നൽകപ്പെട്ടത്... ക്ഷേത്രക്കുളത്തിന് സമീപമുള്ള വേദി ഐശ്വര്യ ത്തിന്റെ മറ്റൊരു പ്രതീകമായി തോന്നി.. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തുന്ന ഒരാൾ എന്ന നിലയിൽ ശ്രീ സുരേഷേട്ടന്റെ സാന്നിധ്യം ഞങ്ങളുടെ പ്രവർത്തനത്തിന് ഒരു തിലകക്കുറിയായി തോന്നി...
       പിടിഎ പ്രസിഡണ്ട്, അധ്യാപകരായ  ശ്രീമതി സജിത ടീച്ചർ, ശ്രീമതി  ഷൈനി ടീച്ചർ , ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ തയ്യാറാക്കിയ ചട്ടക്കൂടിൽ കുട്ടികൾ സ്നേഹ സംവാദത്തിനായി ഒരുങ്ങി.. ഹെഡ്മാസ്റ്റർ  ആമുഖഭാഷണം നടത്തിയ ചടങ്ങിനെ തുടർന്ന് ഞങ്ങളുടെ വിശിഷ്ടാതിഥിയെ പൊന്നാട നൽകി ചാച്ചാ നെഹ്റു വായി വേഷമിട്ട കുട്ടി ആദരിച്ചു... വേദിയിൽ ഞങ്ങൾക്കൊപ്പം സന്നിഹിതനായി വന്ന്  ചടങ്ങ് ധന്യമാക്കിയവരിൽ ക്ഷേത്രത്തിൻറെ എക്സിക്യൂട്ടീവ് ഭാരവാഹികളിൽ ഒരാളായ ശ്രീ മുരളിയും ഉണ്ടായിരുന്നു... അദ്ദേഹത്തെയും പൊന്നാട അണിയിച്ച്  ഇത് ചടങ്ങ് കൂടുതൽ ദീപ്തമാക്കി..
        കോൽക്കളിയിൽ വിദഗ്ധനായിരുന്ന ഞങ്ങളുടെ അതിഥിയിൽ നിന്ന് ഏറെ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കി.... നൽകിയ വിവരങ്ങൾ ഹൃദിസ്ഥമാക്കി കുട്ടികൾ അവരുടെ യുടെ റോൾ മനോഹരമാക്കി തീർത്തു..
          കോൽക്കളിയുടെ വശ്യസൗന്ദര്യം അനുഭവവേദ്യമാക്കിയ അദ്ദേഹത്തിൻറെ ഭാഷണങ്ങൾക്ക് പിന്നാലെ ശ്രീ  മൃദംഗശൈലേശ്വരീ ക്ഷേത്രത്തിന്റെ ചരിത്രവും, ഐതിഹ്യവും  ലളിതമായ ഭാഷയിലൂടെ ശ്രീ .മുരളി അവറുകൾ കുട്ടികളുടെ ഹൃദയത്തിലേക്ക് പകർന്നു നൽകി... പഴശ്ശിരാജയും, അദ്ദേഹത്തിൻറെ പടയോട്ടങ്ങളും, ക്ഷേത്രവുമായുള്ള  ചിരപുരാതന ബന്ധങ്ങളും അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ഞങ്ങളിലേക്ക് ഒഴുകി... ഒരു വേദിയിൽ വച്ച് രണ്ടു പ്രതിഭകളെ കണ്ടുമുട്ടിയ  ഈ അവസരം  തികച്ചും അപ്രതീക്ഷിതമായിരുന്നു.. ക്ഷേത്രസന്നിധി  മറ്റൊരു അനുഗ്രഹ സാന്നിധ്യത്തിനു കൂടി ഇടയായി തീർന്നു എന്ന് പറയാതിരിക്കാൻ നിർവാഹമില്ല... അറിവും അനുഭവവും ഇഴചേർന്ന ഈ പ്രതിഭാ സംഗമം ഞങ്ങളുടെ കൊച്ചുകുട്ടികൾക്കും, അതിലുപരി എല്ലാ അധ്യാപകർക്കും വിജ്ഞാന ത്തിന്റെ മറ്റൊരു കവാടം കാണിച്ചുതന്നു.....
         ഞങ്ങളുടെ മനസ്സിനും ശരീരത്തിനും വിവിധ നേർച്ചകാഴ്ചകളാൽ അനുഗ്രഹങ്ങൾ നൽകി ക്ഷേത്രഭാരവാഹികൾ ഞങ്ങളുടെ പ്രവർത്തനത്തിന് ഹൃദയം കൊണ്ട് യാത്ര നൽകി....