ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മുയലിന്റെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
മുയലിന്റെ ബുദ്ധി

ഒരിടത്ത് മിട്ടു എന്നു പേരുള്ള മുയൽ താമസിച്ചിരുന്നു. കാരറ്റ് പറിക്കാൻ വേണ്ടി മിട്ടു മുയലും അമ്മയും കൂടി കാട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ അമ്മ മുയൽ ഒരു കുറുക്കനെ കണ്ടു. അമ്മ മുയൽ വേഗം മിട്ടുവിനെ ഒരു കൂട്ടിൽ ഒളിപ്പിച്ചു എന്നിട്ടു പറഞ്ഞു നീ ഞാൻ വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കണം ഞാൻ വന്നു വിളിച്ചാൽ മാത്രമേ പുറത്തേക്ക് വരാൻ പാടുള്ളൂ., എന്നും പറഞ്ഞു കാരറ്റ് തേടിപ്പോയി. ഇതെല്ലാം കുറുക്കൻ ഒളിഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് കുറുക്കൻ അവിടെ വന്നു വാതിലിൽ മുട്ടി. ഡും ഡും മുയൽ കുട്ടാ വാതിൽ തുറക്കു കുറുക്കൻ അമ്മയുടെ ശബ്ദത്തിൽ പറഞ്ഞു. മുയൽ കുട്ടന് കാര്യം മനസ്സിലായി. അവൻ പറഞ്ഞു എന്റെ അമ്മയുടെ കയ്യിൽ ഞാൻ കടിച്ച ഒരു പാടുണ്ട്. ജനൽ വാതിലിൽ അടുത്തു വന്നു ആ പാട് കാണിച്ചു തന്നാൽ ഞാൻ വാതിൽ തുറക്കാം. മണ്ടൻ കുറുക്കൻ അത് വിശ്വസിച്ചു. അപ്പോൾ തന്നെ സ്വന്തം കൈ ജനൽ വാതിലിന്റെ അടുത്തു വെച്ചു. മിട്ടു മുയൽ കുറുക്കന്റെ കയ്യിൽ ഒരു നല്ല കടി വെച്ചു കൊടുത്തു. വേദന എടുത്തു കുറുക്കൻ അലറിക്കരഞ്ഞു അയ്യോ . ഇത് കേട്ട് മിട്ടു ഉറക്കെ പറഞ്ഞു എടാ മണ്ടാ നിനക്ക് അതുതന്നെ വേണം . എൻറെ അമ്മയുടെ ശബ്ദം എടുത്തു എന്നെ തിന്നാൻ വന്നതല്ലേ. വേദന എടുത്തപ്പോൾ നിന്റെ സ്വന്തം ശബ്ദം പുറത്തു വന്നില്ലേ . ഇത് കേട്ടപ്പോൾ കുറുക്കന് തന്റെ അബദ്ധം മനസ്സിലായി അവൻ വേഗം സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞു കാരറ്റും ആയി അമ്മ മുയൽ എത്തി . നടന്ന കാര്യങ്ങളെല്ലാം മിട്ടു അമ്മയോട് പറഞ്ഞു. മകന്റെ ബുദ്ധിയെ അമ്മ മുയൽ പ്രശംസിച്ചു എന്നിട്ട് രണ്ടു പേരും സന്തോഷത്തോടെ കാരറ്റ് കഴിച്ചു

ഭദ്ര ടി എസ്
2 സി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ