ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ചക്കികിളി

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കികിളി

പതിവുപോലെ അന്നുമിന്നും പിന്നാമ്പുറത്തു് മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വന്ന് കാത്തു നിന്നു. ഇന്നും കാണുന്നില്ലല്ലോ ? എത്ര ദിവസമായി ഞാനീ കാത്തുനിൽപ്‌ തുടങ്ങിയിട്ട്, കുഞ്ഞുടുപ്പ് മടക്കിപ്പിടിച്ചതിൽ അന്നും അവൾ അരിമണി സൂക്ഷിച്ചിരുന്നു. പെട്ടെന്ന് അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല! അവളുടെ ചക്കികിളിയും കൂടെ രണ്ട് കുഞ്ഞിക്കിളികളും, അവൾക്ക് ഇപ്പോളാണ് മനസ്സിലായത്‌. അവളുടെ ചക്കികിളി കുഞ്ഞുങ്ങളെ പ്രസവിക്കാൻ പോയതായിരുന്നു എന്ന്‌. അവൾ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ അമ്മയെ കാണിക്കാൻ തിടുക്കത്തിൽ, അവൾ അമ്മയെ വിളിച്ചു അമ്മേ.......ചക്കികിളി പ്രസവിച്ചു. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് അവൾ വന്നിരിക്കുന്നു. അവളുടെ വർത്തമാനം കേട്ട് അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, എന്റെ മീനൂട്ടി...... അവൾ മുട്ട വിരിയിച്ചാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയത്. അല്ലാതെ.........'അമ്മ ചിരിനിറുത്തുന്നില്ല അവൾക്കു ദേഷ്യം വന്നെങ്കിലും ഒന്നിനും സമയമില്ല. കുഞ്ഞിക്കിളികൾക്ക് എന്താ പേരിടേണ്ടത് അച്ഛൻ ഫോൺ ചെയ്യുമ്പോൾ ചോദിക്കാം. അവൾ കുഞ്ഞുടുപ്പിൽ നിന്നു അരിമണി എടുത്തു കുറേശ്ശേ വാരിയിട്ട് കൊടുത്തു.

ദേവകീർത്തന പി.ബി
4 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ