കാസറഗോഡ് മുൻസിപാലിറ്റിയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന (1260) സ്കൂളാണ് ജി യു പി എസ് അടുക്കത്ത് ബയൽ. പഠന പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂൾ മുൻ നിരയിൽ എത്തി നിൽക്കുന്നു
2021-22വർഷത്തിൽ ശാസ്ത്ര രംഗപരിപാടിയിൽ പ്രോജക്ട് പ്രസന്റേഷനിൽ ജില്ലാ തലത്തിൽ രണ്ടാ സ്ഥാനവും ലഘു പരീക്ഷണത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന രചനാ മൽസരങ്ങളിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച വിജയം കാഴ്ച വച്ചു.
ജില്ലാ തല കായിക മൽസരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും അതിലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച് നമ്മുടെ സ്കൂളിന് അഭിമാനമായി മാറി.
കൊറോണക്കാലത്ത് പഠനം വീടുകളിലായപ്പോൾ സയൻസ് വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുവാൻ മുഴുവൻ കുട്ടികളും വീട്ടിൽ തന്നെ ' എന്റെ വീട്ടിൽ ഒരു പരീക്ഷണശാല, എന്ന പേരിൽ പരീക്ഷണശാല ഒരുക്കുകയും കാസറഗോഡ് കലക്ടർ ഡോ. ഡി.സജിത്ത് ബാബു സമ്പൂർണ ഹോം ലാബ് പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇത് സംസ്ഥാന തലത്തിൽ തന്നെ മാതൃകയായി മാറി.
അക്കാദമിക തലത്തിൽ എൽ എസ് എസ്., യു.എസ്, എസ് , സംസ്കൃതം സ്കോളർഷിപ്പ് പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി.
ശാസ്ത്ര മേളയിലും, ഗണിത മേളയിലും ഈ സ്കൂളിന്റെ പേര് സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു.
സബ് ജില്ല മൽസരങ്ങളിൽ ഈ സ്കൂൾ അഞ്ച് തവണയായി ഓവർ ഓൾ കീരീടം കരസ്ഥമാക്കി.