ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതി ദിനം

കൃഷി ഓഫീസർ പരിസ്ഥിതി ദിന സന്ദേശം നൽകുന്നു
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നടുന്നു

2025 -26 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെയും പരിസ്ഥിതി ക്ലബ്ബിലെയും കുട്ടികൾ ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. കൃഷി ഓഫീസർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഉബൈദുള്ള പ്രധാന അധ്യാപിക ഷാഹിന ആർ എം,ക്ലബ് കൺവീനർ ലിജി ടീച്ചർ മജീദ് മാഷ് എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.


റോബോട്ടിക്സ് പരിശീലനം

സർക്കാർ സ്കൂളുകളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനം പരിചയപ്പെടുത്തുന്ന     സി .എസ്. ആർ സംരംഭത്തിന്റെ  ഭാഗമായി വാക്കറോ ഫൗണ്ടേഷൻ, ഡയറ്റ് മലപ്പുറം, ഡി ലീഡ് ഇന്റർനാഷണൽ( പദ്ധതിയുടെ ടെക്നിക്കൽ പാർട്ണർ ) ഇവയുമായി സഹകരിച്ച് മുണ്ടൊത്തുപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ റോബോട്ടിക്സ് പ്രൊജക്റ്റ്‌ 2025 ന്റെ ഉദ്ഘാടനം വേങ്ങര എം എൽ എ പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.    യുക്തി പൂർവമായ ചിന്ത, ക്രീയേറ്റിവിറ്റി, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, എന്നിവ വളർത്തി വിദ്യാഭ്യാസ രംഗത്തും ഭാവിയിലെ പ്രൊഫഷണൽ രംഗത്തും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ് എന്നിവയെ കുറിച്ചുള്ള പ്രായോഗിക പരിചയം നൽകുവാൻ ഈ സംരംഭം പ്രയോജനപ്പെടുമെന്ന് വാക്കറോ ഇന്റർനാഷണൽ സി എസ് ആർ വിഭാഗം മേധാവി സുമിത്ര ബിനു വിശദീകരിച്ചു.

കുട്ടികളെ ക്രിയേറ്റീവ് ആക്കാൻ ക്രിയേറ്റീവ് കോർണർ

ക്രിയേറ്റീവ് കോർണർ കെട്ടിടം

സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ് എസ് കെ മലപ്പുറം 28 സ്കൂളുകളിൽ ആരംഭിച്ച ക്രിയേറ്റീവ് കോർണർ നമ്മുടെ സ്കൂളിലും. 7 വിവിധങ്ങളായ തൊഴിൽ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികൾ ആണ് ക്രിയേറ്റീവ് കോർണറിൽ ഉള്ളത്. ഇലക്ട്രിക്സ്, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കാർപെൻഡിങ് ,ഫാഷൻ ഡിസൈനിങ് ,ഹോം സയൻസ്, കൃഷി എന്നീ തൊഴിൽ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്.

ചിങ്ങം ഒന്ന് കർഷക ദിനം

ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് പറപ്പൂർ പഞ്ചായത്തിലെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്ത വിദ്യാലയം

പറപ്പൂർ ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച്  മികച്ച കാർഷികവൃത്തിക്കും  പരിപാലനത്തിലും മികച്ച സ്ഥാപനമായി തിരഞ്ഞെടുത്തത് ജി യുപിഎസ് മുണ്ടോത്ത് പറമ്പ.

കാർബൺ ന്യൂട്രൽ ഫാമിംഗിന് തുടക്കം.

വൃക്ഷത്തൈകൾ നട്ട് കാർബൺ ന്യൂട്രൽ ഫാമിംഗ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾ വഴി നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ ഫാമിംഗ് രീതിക്ക് തുടക്കമായി. പ്രകൃതിയിലെ കാർബൺ മലിനീകരണം പരമാവധി കുറയ്ക്കുന്ന തരത്തിൽ പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നതാണ് കൃഷി രീതി. ഇതിൻറെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കും. നമ്മുടെ സ്കൂളിൽ ആദ്യ തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ മികച്ച കർഷകരായിട്ടുള്ള രക്ഷകർത്താക്കളെ ആദരിച്ചു

ജൈവ ഉദ്യാനം നവീകരിച്ചു.

സ്കൂളിനെ മനോഹരമാക്കുന്ന ജൈവവൈവിധ്യ ഉദ്യാനം
നവീകരിച്ച ജൈവവൈവിധ്യ ഉദ്യാനം

സ്കൂളിൻറെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മനോഹരമായ ജൈവ ഉദ്യാനം. പൂമ്പാറ്റകളെ ആകർഷിക്കുന്നതിന് ആവശ്യമായ കൂടുതൽ ചെടികൾ ഉൾപ്പെടുത്തി ജൈവ ഉദ്യാനം നവീകരിച്ചു. പിടിഎ, എസ് എം സി, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ഹരിത ക്ലബ്ബിലെ കുട്ടികൾ ജൈവ ഉദ്യാനത്തിന്റെ പരിപാലനത്തിന് പങ്കാളികളാകുന്നു.

നൂറുമേനി വിളവുമായി ജൈവകൃഷി

തക്കാളി കൃഷി
ജൈവകൃഷി

എല്ലാ വർഷത്തെയും പോലെ ഈ വർഷവും കണ്ണിനും മനസ്സിനും കുളിർമയേകി ജൈവകൃഷി സ്കൂളിൽ പുരോഗമിക്കുന്നു. ചീര ,തക്കാളി, വെണ്ട, വഴുതന ,മുളക് എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മജീദ് മാഷിന്റെയും ലിജി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെ കുട്ടികളും പിടിഎ എസ്എംസി ഭാരവാഹികളും അധ്യാപകരും ഒത്തുചേർന്ന് കാർഷിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. വലിച്ചെറിയുന്ന ഫ്രിഡ്ജിന്റെ പെട്ടികളിൽ നടത്തിവരുന്ന കൃഷി വളരെ മാതൃകാപരമാണ്.




കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ

മഞ്ഞനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തി ചെടികൾ കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്തുന്ന എല്ലാവർക്കും കാഴ്ചയുടെ ഒരു വസന്തം ഒരുക്കി. പിടിഎ ,എസ് എം സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജമന്തി കൃഷി സ്കൂളിൽ നടത്തിയത്. ഹരിത ക്ലബ്ബിലെ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.

"ഓണാരവം - 2K25"

ഓണാഘോഷത്തിന് ഒരുക്കിയ അത്തപൂക്കളം
പ്രധാന അധ്യാപിക മാവേലിയോടൊപ്പം

സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം            "ഓണാരവം - 2K25" വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കും അദ്യാപകർക്കും പ്രത്യേകം മത്സരങ്ങളും എല്ലാവർക്കും ഓണ സദ്യയും വലിയ പൂക്കളവും ഒരുക്കിയിരുന്നു. സ്കൂളിലെ ബസ്സ് , ഓട്ടോ ജീവനക്കാർ ക്കും സ്ഥിരം പാചക തൊഴിലാളികൾ ക്കും  പി.ടി.എ നിയമിച്ച ഐ.ടി. ടീച്ചർക്കും ഓണക്കോടി നല്കി ആദരിച്ചു.  പ്രധാനാധ്യാപിക ആർ.എം.ഷാഹിന ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് എം.പി. സധു ആദ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ പി.പ്രജിത നേതൃത്വം നല്കി. എസ്.എം.സി. ചെയർമാൻ. എം.റഫീഖ്, വൈസ് ചെയർമാൻ ഷരീഫ് പൊട്ടിക്കല്ല്,  എം.ടി.എ.പ്രസിഡന്റ് മുംതാസ്, കമ്മറ്റി അംഗങ്ങളായ എ.എ. കബീർ, ജസീർ, കുഞ്ഞി മുഹമ്മദ്, കരീം, പ്രമീള അദ്യാപകരായ മുരളീധരൻ, മജീദ്, അബ്ദുറഹ്മാൻ, സാബിറ എന്നിവർ പങ്കെടുത്തു.

അക്ഷര വെളിച്ചം പദ്ധതി

അക്ഷര വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനവും രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും

2025 -26 അധ്യായന വർഷത്തിലെ സ്കൂളിലെ തനതായ ഒരു പ്രവർത്തനമാണ് അക്ഷരവെളിച്ചം പദ്ധതി. പഠന പിന്നാകാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. പ്രീ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 80 ഓളം കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പഠന പിന്തുണ പ്രവർത്തനം നൽകിവരുന്നു.

ഉറുദു ദിനാചരണം ആഘോഷമാക്കി

ഉറുദു ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ഉറുദു മാഗസിൻ പ്രകാശനം ചെയ്യുന്നു.
ഉറുദു ദിനത്തോടനുബന്ധിച്ച് നടന്ന ഗസൽ മഴ

ലോക ഉറുദു ദിനത്തിൻ്റെ ഭാഗമായി കുഴിപ്പുറം മുണ്ടോത്തുപറമ്പ ഗവ:യു.പി.സ്കൂളിലെ ഉറുദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത    ഉറുദു   കവി എൻ. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് എം.പി. സധു അധ്യക്ഷത വഹിച്ചു. ഉറുദു വിഷയത്തിൽ പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക്  പ്രധാന അദ്ധ്യാപിക ആർ. എം. ഷാഹിന ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ ഗഫൂർ എം ഖയ്യാമിൻ്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യയും ഒരുക്കി. പ്രോഗ്രാം കൺവീനർ എൻ. ഷംല ശിരിൻ സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ എം.റഫീഖ് , എം.ടി.എ. പ്രസിഡൻ്റ് മുംതാസ്  എന്നിവർ പങ്കെടുത്തു.


ശിശുദിനം

ശിശുദിന റാലി

ഈ വർഷത്തെ ശിശുദിനം വളരെ സമുചിതമായ ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചു വന്ന കുട്ടികൾ ശ്രദ്ധ കേന്ദ്രമായി മാറി. ശിശുദിന പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു .കുട്ടികൾ ശിശുദിന സന്ദേശം നൽകുകയും ശിശുദിന ഗാനം ആലപിക്കുകയും ചെയ്തു. ഷാജി ടീച്ചർ ശിശുദിന സന്ദേശം നൽകി. തുടർന്ന് ശിശുദിന റാലി സംഘടിപ്പിച്ചു.