ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ഉറുദു /മികവുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വായനാവാരം

വായനാദിനത്തോടനുബന്ധിച്ച് ഉറുദു ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ ഉറുദു അക്ഷരമരം (ഉറുദു പേട് )നിർമ്മിച്ചു. ഉർദുവിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഏക് ദിൻ ഏക് സവാൽ  എന്ന ഡെയിലി ക്വിസ് പദ്ധതിയും ആരംഭിച്ചു.

ഉറുദു ദിനാചരണം ആഘോഷമാക്കി

ലോക ഉറുദു ദിനത്തിൻ്റെ ഭാഗമായി കുഴിപ്പുറം മുണ്ടോത്തുപറമ്പ ഗവ:യു.പി.സ്കൂളിലെ ഉറുദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത    ഉറുദു   കവി                     എൻ. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് എം.പി. സധു അധ്യക്ഷത വഹിച്ചു. ഉറുദു വിഷയത്തിൽ പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക്  പ്രധാന അദ്ധ്യാപിക ആർ. എം. ഷാഹിന ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ ഗഫൂർ എം ഖയ്യാമിൻ്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യയും ഒരുക്കി. പ്രോഗ്രാം കൺവീനർ എൻ. ഷംല ശിരിൻ സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ എം.റഫീഖ് , എം.ടി.എ. പ്രസിഡൻ്റ് മുംതാസ്  എന്നിവർ പങ്കെടുത്തു.