ജി.യു.പി.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Solar
നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാൻ മുതലായവ ഉള്ളതുമാണ്. നിലവിൽ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫൺ ഓഡിറ്റോറിയം സ്കൂൾ അസംബ്ലി നടത്താനും മറ്റു പ്രവർത്തനങ്ങൾക്കും വളരേ പ്രയോജനപ്രദമാണ്.

കുട്ടികളുടെ ഏറ്റവും പ്രധാന ആവശ്യമായ കളിസ്ഥലം ജി എം യു പി സ്കൂളില് അന്യമാണ്. കുട്ടികളുടെ കായികമായ മികവ് തെളിയിക്കാനാവശ്യമായ ഒരുമൈതാനം ആവശ്യമാണ്.എല്ലാ കുട്ടികൾക്കും മഴനനയാതെ ഭക്ഷണം വാങ്ങി നല്ലരീതിയിൽ ഇരുന്ന് കഴിക്കുന്നതിനാവശ്യമായ ഒരു ഊട്ടുപുര അത്യാവശ്യമാണ്.

ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിൻെറ നടപടികളെല്ലാം പൂർത്തിയായിക്കഴി‍ഞ്ഞിരിക്കുന്നു. എല്ലാ ക്‌ളാസ്സിലും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും ഉണ്ട് . കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടിൽതിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകൾ സ്കൂളിനുണ്ടെന്നത് ആശ്വാസമാണ്.

കമ്പ്യൂട്ടർ ലാബ്

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനത്തിന് സൗകര്യപ്രദമായ തരത്തിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയിൽ അടിസ്ഥാനപരമായ ആശയങ്ങൾ മനസ്സിലാക്കുന്നതിനായി കുട്ടികൾക്ക്  ഏറെ സൗകര്യപ്രദമായ ക്ലാസുകൾ  ആണ് നൽകിവരുന്നത്.

പുതിയ കെട്ടിടം

മണ്ണാർക്കാട് എംഎൽഎ അഡ്വ . ഷംസുദ്ദീന്റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടന്നു.  ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

https://www.facebook.com/254795638453133/videos/385128585983733/

ടോയ്‌ലറ്റുകൾ

മണ്ണാർക്കാട് മുനിസിപ്പാലിറ്റിയുടെ ശുചിത്വ മിഷൻ പദ്ധതിയുടെ ഭാഗമായി പഴയ ടോയ്‌ലെറ്റുകൾ എല്ലാം മാറ്റി കൊണ്ട് പുതിയ നവീന സൗകര്യങ്ങളുള്ള ടോയ്‌ലറ്റുകളുടെ നിർമ്മാണം  നടന്നു.