നേരം പുലർന്നു വരുന്നതേയുള്ളൂ ....
ഇരുളടഞ്ഞ ജനനി തേടുന്നു
അടച്ചിട്ട ജനാലകൾ, വാതിലുകൾ
പേടിച്ചരണ്ട മരപ്പാവകൾ.
മൂക്കും മുഖവും വലിച്ചു കെട്ടി
മാലാഖമാരായി ഡോക്ടർമാർ.
സർവ്വവും ഇരുട്ടിലേക്ക് വലിച്ചിഴക്കുന്ന
പിശാചിന്റെ സ്വന്തം മുൾക്കിരീടം
കീഴടങ്ങരുത് അതിനു മുൻപിൽ
ഉരുളറ്റ മനുഷ്യ വണ്ടിയിൽ അത് വന്ന്
കറുപ്പിന്റെ അടുക്കൽ എത്തിക്കുന്നു.
തേങ്ങുന്ന ജഗത്തിന്റെ രോദനങ്ങൾ
കണ്ണീർ തുടക്കുന്ന നാൾ എന്ന് വരും ...