ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്രാനന്തര ചരിത്രമാണ് കൂടുതൽ വ്യക്തതയോടെ നമുക്ക് പറയാൻ സാധിക്കുന്നത്. സ്കൂൾ പരിസരവാസികളിൽ നിന്നുള്ള അഭിപ്രായം സ്വരൂപിച്ച് അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് സ്കൂളിന് നൂറു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് . എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ സ്കൂളിൻ്റെ ആ ചരിത്രം അംഗീകരിക്കപെട്ടിട്ടില്ല. എന്നാൽ 1930 ൽ ഉപയോഗിച്ചിരുന്ന ക്ലാസ് രെജിസ്റ്ററിൻ്റെ ഒരു താള് സ്കൂൾ അലമാരയിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂൾ സ്ഥാപിത മായിട്ട് തൊണ്ണൂറ് വർഷങ്ങൾ പിന്നിടുന്നു എന്ന് സ്ഥിതീകരിച്ചത്. അതേ തുടർന്ന് സ്കൂളിൻ്റെ നവതി ആഘോഷങ്ങളെ 2012 ആം ആണ്ടിൽ അതിൽ വിപുലമായി നടത്തി. ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ പ്രവർത്തനം തുടങ്ങുന്നത് വാടക കെട്ടിടത്തിൽ ആയിരുന്നു, സ്വന്തം മണ്ണിലൊരു സ്കൂൾ കെട്ടിടം എന്ന ചിരകാല സ്വപ്നം പൂവണിയുന്നത് ശ്രീ ആലിഹസൻ കുട്ടി ഹാജി അവർകൾ തന്റെ പേരിലുള്ള ഒരു ഏക്കർ പുരയിടം സ്കൂളിൻ്റെ പേരിൽ ദാനമായി നൽകിയത് മുതലാണ് സ്കൂളിൻ്റെ ചരിത്രം തുടങ്ങുന്നത്.