ജി.യു.പി.എസ്. ചളവ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-25 അധ്യായന വർഷം നിരവധി അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയ വർഷം കൂടിയായിരുന്നു. സ്കൂളിന്റെ പേരും പെരുമയും പഞ്ചായത്ത്, സബ്‍ജില്ലാ, ജില്ലാ തലങ്ങളും കടന്ന് സംസ്ഥാന തലം വരെ തിളങ്ങിയ വർഷം കൂടിയായരുന്നു പോയ വർഷം.

അലിഫ് അറബിക് മാഗസിൻ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം.

സംസ്ഥാന മാഗസിൻ വിജയികൾ
അലിഫ് മാഗസിൻ ജില്ലാതല വിജയികൾ


സംസ്ഥാന അലിഫ് വിംഗ് അന്താരാഷ്ട്ര അറബിക് ഭാഷാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അറബിക് മാഗസിൻ കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ റൂഹുൽ ബിലാദ് മാഗസിൻ മണ്ണാർക്കാട് സബ് ജില്ലയിൽ നിന്നും പാലക്കാട് ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.