ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ/ഗണിത ക്ലബ്
ദൃശ്യരൂപം
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിൻ്റെ ലക്ഷ്യം. അക്കാദമിക വർഷത്തിൻ്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിതാഭിരുചി മനസിലാക്കാൻ കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ, ജ്യോമട്രിക്കൽ ചാർട്ട് പരിശീലനം, പസിൽ, ഗണിത കളികൾ, പതാക നിർമ്മാണം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ക്ലബിന് കീഴിൽ നടന്നുവരുന്നു. സ്കൂളിലെ ക്രിയേറ്റീവ് കോർണറിലെ വുഡ് വർക്ക്, ഫാഷൻ ഡിസൈനിംഗ് എന്നീ മേഖലകൾ ഉപയോഗപ്പെടുത്തി ഗണിത പഠനം കൂടുതൽ രസകരവും താത്പര്യജനകവുമാക്കാൻ സാധിക്കുന്നു.